കോഴിക്കോട്: ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികള്‍ നമസ്കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന സമസ്തയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. സമസ്തയ്ക്ക് ഫുട്ബോള്‍ ആരാധനയ്ക്കെതിരെ ബോധവല്‍ക്കരണം നടത്താന്‍ അവകാശമുള്ളത് പോലെ താരാരാധന നടത്താന്‍ ജനങ്ങള്‍ക്കും അവകാശമുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
‘താരാരാധന നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഭരണഘടന നല്കുന്ന വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ആര്‍ക്കും അവകാശമില്ല. സമസ്തയ്ക്ക് നിര്‍ദേശം നല്‍കാനുള്ള അവകാശമുണ്ട്. എന്നാല്‍ അത് സ്വീകരിക്കണോ വേണ്ടയോ എന്ന് വ്യക്തികള്‍ക്ക് തീരുമാനിക്കാം’, മന്ത്രി പറഞ്ഞു.
also read: ലോകകപ്പില്‍ മകന് കളിക്കുന്നത് വീട്ടിലിരുന്ന് കാണുന്ന അമ്മയുടെ മതിമറന്ന സന്തോഷം! വീഡിയോ വൈറല്‍
ആഴ്ച്ചവട്ടം സര്‍ക്കാര്‍ ഹൈസ്ക്കൂളിന്റെ ശതാബ്ദി ആഘോത്തിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. സമസ്തയുടെ ഖുത്തുബ കമ്മിറ്റി പറഞ്ഞത് ഇപ്പോള്‍ ജനങ്ങള്‍ക്ക് ലോകകപ്പ് ഫുട്ബോള്‍ ലഹരി അതിരുവിടുന്നുവെന്നായിരുന്നു.
also read: ജയസൂര്യ വന്നു, നൗഫലിന് സ്നേഹചുംബനമേകി: സെറിബ്രല്‍ പാള്‍സി ബാധിച്ച ആരാധകനെ നേരില്‍ കാണാനെത്തി താരം
താരാരാധനയിലേക്കും അന്യ രാജ്യങ്ങളുടെ ദേശീയ പതാകകള്‍ സ്വന്ത്യം രാജ്യത്തേക്കാള്‍ സനേഹിക്കുന്ന തരത്തിലേക്കും കാര്യങ്ങള്‍ മാറുകയാണ്. ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികള്‍ നമസ്കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പള്ളികളില്‍ ഇന്ന് ഉച്ചയ്ക്ക് പ്രാര്‍ത്ഥനയ്ക്ക് ശേഷം ഈ മുന്നറിയിപ്പ് നല്‍കുമെന്നുമായിരുന്നു സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി അറിയിച്ചത്.
Discussion about this post