റാഞ്ചി: നരേന്ദ്ര മോഡി പങ്കെടുക്കുന്ന റാലികളില്‍ വീണ്ടും കറുപ്പ് നിറത്തിന് വിലക്കേര്‍പ്പെടുത്തി. ഝാര്‍ഖണ്ഡ് പോലീസാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പലാമു, ലത്തേഹാര്‍, ഗര്‍ഹ്വാ, ഛാത്ര അതോറിറ്റികള്‍ക്കാണ് ഇതു സംബന്ധിച്ച നിര്‍ദേശം ലഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനുവരി അഞ്ചിന് പങ്കെടുക്കുന്ന റാലിയില്‍ കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കാനോ കൊണ്ടുവരാനോ അനുവദിക്കരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള പാന്റ്, ഷര്‍ട്ട്, കോട്ട്, ടൈ, ഷൂ, ബാഗ് എന്നിവയൊന്നും റാലിയില്‍ അനുവദിക്കില്ലെന്നും റാലിയില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൊണ്ടുവരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിനു മുന്‍പ് വാരണാസിയില്‍ നടന്ന റാലികളിലും കറുപ്പ് നിറത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ റാലി വേദിയിലേക്ക് കറുത്ത വസ്ത്രം ധരിച്ചവര്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല.
Discussion about this post