കൊച്ചി: കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളജുകളില്‍ രാത്രി പത്ത് മണിക്ക് ലേഡീസ് ഹോസ്റ്റല്‍ അടക്കുന്നതില്‍ പ്രതിഷേധിച്ചുള്ള വിദ്യാര്‍ത്ഥിനികളുടെ സമരത്തില്‍ പ്രതികരിച്ച് ദീപ രാഹുല്‍ ഈശ്വര്‍ രംഗത്ത്. ലേഡീസ് ഹോസ്റ്റലുകളില്‍ കണ്‍ട്രോള്‍ വേണമെന്ന് ദീപ പറയുന്നു.
അതേസമയം താന്‍ ഉദ്ദേശിച്ചത് ഹോസ്റ്റലുകള്‍ 24 മണിക്കൂറും അടച്ചിടണം എന്നല്ലെന്നും പക്ഷെ പെണ്‍കുട്ടികളുടെ മേല്‍ ഒരു കണ്ണ് വേണമെന്നും ദീപ പറഞ്ഞു.’സ്ത്രീയ്ക്ക് അവരുടേതായ സൗന്ദര്യവും ബുദ്ധിമുട്ടുകളും ഉണ്ട്. പുരുഷന് അവരുടേതായ സൗന്ദര്യവും ബുദ്ധിമുട്ടുകളുമുണ്ട്. പ്രകൃതി സൃഷ്ടിച്ച രീതിയില്‍ തന്നെ അതിനെ കാണണം.’ ദീപ പറഞ്ഞു.
സ്ത്രീകള്‍ അവരുടെ കരിയര്‍ കളഞ്ഞിട്ട് കുഞ്ഞുങ്ങളെ വളര്‍ത്തുന്നുവെന്ന വാദത്തോട് തനിക്ക് യോജിക്കാനാവില്ലെന്നും അതൊക്കെ പഴയകാര്യങ്ങളാണെന്നും എപ്പോഴും സ്ത്രീ പുരുഷന്റെ മുകളിലാണ് പ്രതിഷ്ഠിക്കേണ്ടതെന്നും ദീപ പറയുന്നു. ഒരു സ്ത്രീക്ക് അവളുടെ കരിയറും കുടുംബവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുമെന്നും ദീപ കൂട്ടിച്ചേര്‍ത്തു.
ഒരിക്കലും ഒരു കുട്ടിക്ക് അതിന്റെ അമ്മ കൊടുക്കുന്ന വാത്സല്യവും സ്നേഹവും കരുതലും പരുഷന് കൊടുക്കാന്‍ കഴിയില്ല. അതേസമയം, സ്ത്രീക്ക് ചെയ്യാന്‍ പറ്റാത്തത് പുരുഷന്‍ ചെയ്യുക, പുരുഷന്‍ ചെയ്യാത്തത് സ്ത്രീ ചെയ്യുക എന്നും ദീപ പറയുന്നു.
Discussion about this post