കൊച്ചി: വിവാദപരാമര്‍ശത്തിന്റെ പേരില്‍ ഘടകകക്ഷികള്‍ ഉള്‍പ്പടെ അതൃപ്തി അറിയിച്ച സാഹചര്യത്തില്‍ പ്രതികരിച്ച് കെ സുധാകരന്. നിലവില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്ന് കെ സുധാകരന് പറഞ്ഞു.
സ്ഥാനമൊഴിയാമെന്ന് ആരെയും അറിയിച്ചിട്ടില്ലെന്നും പ്രതികരിച്ചു. നേരത്തെ രാജി സന്നദ്ധത രാഹുല്‍ ഗാന്ധിയെ അറിയിച്ചെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു.
ഇതിനിടെ, ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തില്‍ കെ സുധാകനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം തുടങ്ങി. അധ്യക്ഷസ്ഥാനത്ത് കെ സുധാകന്റെ രണ്ടാമൂഴം തടയാന്‍ ഗ്രൂപ്പ് ഭേദമന്യേ നീക്കമുണ്ട്.
സുധാകരനുള്ള നിരുപാധിക പിന്തുണയില്‍നിന്ന് ഗ്രൂപ്പുകളും പിന്നോട്ട് പോയി. തുടര്‍ച്ചയായി പാര്‍ട്ടിയ വെട്ടിലാക്കുന്നത് ഹൈക്കമാന്‍ഡ് പരിശോധിക്കണമെന്നാണ് കോണ്‍ഗ്രസില്‍ ഉയരുന്ന ആവശ്യം.
അതിനിടെ കെപിസിസി രാഷ്ട്രീയകാര്യസമിതിയോഗം മാറ്റിവച്ചിരിക്കുകയാണ്. കെ സുധാകരന് ചികില്സയിലായതിനാലെന്നാണ് വിശദീകരണം.
Discussion about this post