ഭുവനേശ്വര്‍: ഒഡിഷയിലെ കിയോഞ്ജര്‍ ജില്ലയില്‍ നാടന്‍ ചാരായം കുടിച്ച ആനക്കൂട്ടം മയങ്ങിപ്പോയത് മണിക്കൂറുകള്‍. 24 ആനകളാണ് കാട്ടില്‍ പ്രദേശവാസികള്‍ നാടന്‍ ചാരായം വാറ്റാനായി നിര്‍മ്മിച്ച ‘കോട’ കുടിച്ച് മയങ്ങിപ്പോയത്. ചാരായം വാറ്റാനായി മഹ്വ കാട്ടുപൂക്കള്‍ ഇട്ടുവെച്ച കോടയാണ് ആനക്കൂട്ടം കുടിച്ചത്.
കോടയില്‍ നിന്ന് ചാരായമുണ്ടാക്കാന്‍ കാട്ടിലെത്തിയപ്പോഴാണ് നാട്ടുകാര്‍ ആനക്കൂട്ടത്തെ കണ്ടത്. കോട നിറച്ചുവെച്ച വീപ്പകള്‍ തകര്‍ന്ന നിലയില്‍ കാണുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആനകള്‍ മയങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ആനകളെ ഉണര്‍ത്തി ഓടിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെ ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെണ്ടകൊട്ടിയാണ് ആനക്കൂട്ടത്തെ ഉണര്‍ത്തിയത്. പിന്നീട് ആനക്കൂട്ടം ഉള്‍ക്കാട്ടിലേക്ക് പോയി.

Discussion about this post