ഇടുക്കി; ജലാശയത്തില്‍ ചാടി സ്കൂള്‍ അധ്യാപകന് ജീവനൊടുക്കി. ഇടുക്കിയാണ് സംഭവം. ചൊക്കനാട് സൗത്ത് ഡിവിഷനില്‍ ഗണേഷനാണ് മൂന്നാര്‍ ഹെഡ് വര്‍ക്സ് ജലാശയത്തില്‍ ചാടി ജീവനൊടുക്കിയത്.
മൂന്ന് മാസം മുന്‍പ് ഇദ്ദേഹത്തിന്റെ അമ്മ മുത്തുമാരിയെ കാണാതായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് അത്മഹത്യയെന്നാണ് പ്രഥമിക നിഗമനം ചൊക്കനാട് സൗത്ത് എഎല്‍പിഎസ് സ്കൂളിലെ അധ്യാപകനാണ് ഗണേഷന്.
കഴിഞ്ഞ ദിവസം ഉച്ചയോടെ സ്കൂളില്‍ നിന്ന് ബൈക്കിലെത്തിയ ഇയാള്‍ ജലാശയത്തിന് സമീപത്തെ തിട്ടയില്‍ വാഹനം നിര്‍ത്തിയശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു. പിന്നീട് നീന്തി കരയ്ക്ക് കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
അതിനിടെ ആരോ ജലാശയത്തില്‍ നിന്ന് നീന്തിവരുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോഡ്രൈവര്‍ വാഹനം നിര്‍ത്തി ഗണേഷനെ കരയ്ക്ക് കയറ്റി. എന്നാല്‍ കരയ്ക്ക് കയറിയ ഉടന്‍ തിരികെ വീണ്ടും വെള്ളത്തില്‍ ചാടുകയായിരുന്നുവെന്ന് ഓട്ടോഡ്രൈവര്‍ പറഞ്ഞു. മൃതദേഹം പുറത്തെടുത്തു.
Discussion about this post