തിരുവനന്തപുരം: പത്തൊമ്പതുവയസ്സുകാരി വയറുവേദനയെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം. കേരള തമിഴ്നാട് അതിര്‍ത്തിയ്ക്ക് സമീപം കന്യാകുമാരി ജില്ലയിലെ നിദ്രവിള വാവറ പുളിയറത്തലവിള വീട്ടില്‍ അഭിത (19) ആണ് മരിച്ചത്.
അഭിതയുടെ മരണത്തില്‍ യുവാവിനെതിരെ അമ്മ നിദ്രവിള പൊലീസില്‍ പരാതി നല്കി. അഭിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സുഹൃത്ത് ആയിരുന്ന യുവാവ് നല്കിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെ ആണ് വിദ്യാര്‍ത്ഥിനിക്ക് വയറുവേദനയും അസ്വസ്ഥതയും ഉണ്ടായതെന്നും കുടുംബം ആരോപിച്ചു.
also read: ‘തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു’: സാനിയയും ഷുഹൈബും പിരിഞ്ഞോ?
ഇരുവരും പ്രണയത്തിലായിരുന്നുവെന്നും അഭിതയ്ക്ക് യുവാവ് വിവാഹ വാഗ്ദാനം നല്‍കിയിരുന്നുവെന്നും പിന്നീട് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.എന്നാല്‍ അതിനുശേഷം കാണണമെന്ന് പറഞ്ഞ് യുവാവ് അഭിതയെ വിളിച്ചുവെന്നും ഇതിന്റെ അടുത്ത ദിവസം മുതലാണ് അഭിതയ്ക്ക് വയറുവേദന ആരംഭിച്ചതെന്നും കുടുംബം നല്കിയ പരാതിയില്‍ പറയുന്നു.
യുവാവ് ശീതളപാനീയം കുടിക്കാന്‍ നല്‍കിയിരുന്നതായി അഭിത വീട്ടുകാരോട് പറഞ്ഞിരുന്നു. മനഃപൂര്‍വ്വം അഭിതയെ ഒഴിവാക്കാന്‍ യുവാവ് വിഷം കലര്‍ത്തിയ ശീതളപാനീയം നല്‍കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post