തൃശ്ശൂർ: വിയ്യൂരിലേ അതിസുരക്ഷാ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് സിം കാർഡ് ഒളിപ്പിച്ചുനൽകാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് ബന്ധുക്കൾക്ക് എതിരെ പോലീസ് കേസ്.
പോപ്പുലർ ഫ്രണ്ട് കോട്ടയം ജില്ലാ സെക്രട്ടറി പെരുവന്താനം സ്വദേശി സൈനുദ്ദീൻ്റെ ഭാര്യയും ബന്ധുക്കളുമാണ് പ്രതികൾ. ജയിലിൽ കാണാനെത്തിയപ്പോൾ ഖുർ ആനിൽ ഒളിപ്പിച്ച് സിം കാർഡ് നൽകിയെന്നാണ് കേസ്.
സൈനുദ്ദീന്റെ ഭാര്യ നദീറ, മകൻ യാസീൻ, സഹോദരൻ നാസർ എന്നിവരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, സിം കാർഡ് എടുത്ത വിലാസം കണ്ടെത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും വിയ്യൂർ പോലീസ് അറിയിച്ചു.
വിയ്യൂർ പോലീസ് സ്റ്റേഷനിൽജയിൽ അധികൃതർ നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്.
Discussion about this post