റിയാദ്: സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗ്ജിയുടെ വിവാദ കൊലപാതകത്തില്‍ നിര്‍ണയക തെളിവുകള്‍ പുറത്ത്. അദ്ദേഹത്തെ കൊന്നതിന് ശേഷം ശരീര ഭാഗങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തുര്‍ക്കി ടിവി ചാനല്‍ ‘അഹബര്’ ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
3 പേര് 5 സ്യൂട്ട്കേസുകളും 2 വലിയ ബാഗുകളുമായി സൗദി കോണ്‍സല്‍ ജനറലിന്റെ വീട്ടിലേക്കു മിനി ബസില്‍ പോകുന്നതാണു ദൃശ്യത്തിലുള്ളത്. കോണ്‍സുലേറ്റില്‍നിന്ന് അല്പം അകലെയാണ് കോണ്‍സല്‍ ജനറല്‍ താമസിക്കുന്നത്. ഖഷോഗ്ജി ഒക്ടോബര്‍ രണ്ടിനു കോണ്‍സുലേറ്റിനുള്ളില്‍ കൊല്ലപ്പെട്ടെന്നു സൗദി സമ്മതിച്ചെങ്കിലും മൃതദേഹം എന്തു ചെയ്തു എന്ന് വ്യക്തമല്ല.
Suudi Arabistan'ın İstanbul Başkonsolosluğunda katledilen gazeteci Kaşıkçı cinayetine ilişkin özel görüntüler A Haber’e ulaştı. A Haber ekranlarında ilk kez izleyeceğiniz o görüntülerde Kaşıkçı'nın parçalanmış bedeninin olduğu bavulların konsolosluk konutuna taşındığı görülüyor pic.twitter.com/ojqJ4AxyL3
— A Haber (@Ahaber) December 31, 2018
Discussion about this post