വാഷിങ്ടണ്‍: ഇന്ത്യയില്‍ ദീപാവലി ആഘോഷിച്ച ഓര്‍മകള്‍ പങ്കുവച്ച് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില് ബൈഡനും ചേര്‍ന്ന് സംഘടിപ്പിച്ച വൈറ്റ് ഹൗസിലെ ദീപാവലി സത്കാരത്തിലാണ് കമല സ്നേഹസ്മരണകള്‍ പങ്കുവച്ചത്. 200ലധികം ഇന്ത്യന്‍ അമേരിക്കക്കാരെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു വൈസ് പ്രസിഡന്റ് ഓര്‍മ്മ പങ്കുവച്ചത്.
‘കുട്ടിക്കാലത്ത് ദീപാവലി ആഘോഷിച്ചതിന്റെ നല്ല ഓര്‍മ്മകള്‍ എനിക്കുണ്ട്. നിങ്ങളില്‍ പലരെയും പോലെ, മണ്‍സൂണ്‍ സീസണ് ഒഴിവാക്കി എല്ലാ വര്‍ഷവും ഞങ്ങള്‍ ഇന്ത്യയിലേക്ക് പോകുമായിരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്കായിരുന്നു ആ യാത്ര. എന്റെ സഹോദരി മായയും മുത്തച്ഛന്റെ അടുത്തേക്ക് പോകുന്നതിന്റെ മനോഹരമായ ഓര്‍മ്മകള്‍ എനിക്കുണ്ട്, കമല ഹാരിസ് പറയുന്നു.
‘അമ്മയാണ് പൂത്തിരികള്‍ തെളിയിക്കാന്‍ കൂടെയുണ്ടാവുക. തന്നില്‍ത്തന്നെയുള്ള വെളിച്ചം കണ്ടെത്താന്‍ ദീപാവലി നമ്മെ സഹായിക്കും. സമാധാനത്തിനും നീതിക്കും വിവേകത്തിനും വേണ്ടി പോരാടാന്‍ ഇരുട്ടില്‍ വെളിച്ചം പ്രകാശിപ്പിക്കാനും ദീപാവലി ഓര്‍മ്മിപ്പിക്കുന്നു’, കമല പറഞ്ഞു. പ്രതീക്ഷയുടെ അവധി ദിനമെന്നാണ് ദീപാവലിയെ കമല ഹാരിസ് വിശേഷിപ്പിച്ചത്.
Discussion about this post