തിരുവനന്തപുരം: നാടിനെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ മാത്രമാണ് വനിതാമതിലിനെ എതിര്‍ക്കുന്നത്. ഇത് വര്ഗീയമതിലല്ല, തുല്യതയ്ക്ക് വേണ്ടിയുള്ള പെണ്‍കരുത്താണ്, വനിതാ മതിലിനെ സ്വാഗതം ചെയ്ത് കൊല്ലം എംഎല്‍എ മുകേഷ്. ഒരു ചെറുവിഭാഗം മാത്രമാണ് മതിലിനെതിരെ എതിര്‍പ്പുമായി രംഗത്തുള്ളത്. സമൂഹത്തിലെ എല്ലാ വിഭാഗവും മതിലില്‍ പങ്കാളിയാകുമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ നീളത്തില്‍ ദേശിയപാതയുടെ പടിഞ്ഞാറു വശത്ത് സര്‍ക്കാര്‍ പിന്തുണയോടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വനിതാ മതില് ഇന്ന് വൈകീട്ട് ഉയരും.
എസ്എന്‍ഡിപി, കെപിഎംഎസ് അടക്കം നൂറിലേറെ സാമുദായിക സംഘടനകളുടെ പിന്തുണയോടെയാണ് വനിതാമതില്‍ ഉയരുന്നത്.
കാസര്‍കോട് ടൗണ്‍ സ്ക്വയറില്‍ ആദ്യ കണ്ണിയായി മന്ത്രി കെകെ ഷൈലജയും തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക് സമീപം സിപിഎം പിബി അംഗം വൃന്ദാകാരാട്ട് അവസാന കണ്ണിയുമായാണ് മതില് തീര്‍ക്കുന്നത്.
Discussion about this post