കൊല്ലം: പ്രായമായ അച്ഛനമ്മമാരെ മക്കള്‍ പീഡിപ്പിക്കുകയും വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്യുന്ന വാര്‍ത്തകളാണ് ദിവസവും മാധ്യമങ്ങളില്‍ നിറയുന്നത്. അത്തരത്തില്‍ ഒരു കണ്ണില്ലാ ക്രൂരതയുടെ വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വയാധികയെ മരുമകള്‍ പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചുവെന്നാണ് വാര്‍ത്ത. കൊല്ലം ജില്ലയിലെ കൊട്ടിയത്താണ് സംഭവം. തൃശൂര്‍ പട്ടിക്കാട് സ്വദേശി നളിനിയെയാണ് മരുമകള്‍ പട്ടിണിക്കിട്ട് മര്‍ദിച്ചത്. മര്‍ദനത്തില്‍ നളിനിയുടെ രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു.
also read: ലൈംഗിക പീഡനക്കേസ്: സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി ഹൈക്കോടതി
ഒരു കണ്ണിന്റെ കൃഷ്ണമണി തകര്‍ന്ന നിലയിലാണ്. സംഭവം പുറത്തറിഞ്ഞതോടെ സഹോദരന് പോലീസില്‍ പരാതി നല്കി. പിന്നാലെ നളിനിയുടെ മകനും മരുമകള്‍ക്കും എതിരെ പൊലീസ് കേസെടുത്തു. നളിനിയുടെ ദേഹമാസകലം മര്‍ദനമേറ്റ പാടുകളുണ്ട്.
also read: റമ്മിയുടെ പരസ്യവും പ്രചാരണവും നിയമവിരുദ്ധം; ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്‍ പാസാക്കി തമിഴ്നാട്
കാലിലെ മുറിവ് വൃണമായി മാറിയിട്ടുണ്ട്. ഭക്ഷണം കൊടുക്കാതെ മരുമകള്‍ നളിനിയെ മൃതപ്രായയാക്കി. അവശനിലയിലായ നളിനിയെ ബന്ധുക്കള്‍ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.
Discussion about this post