പത്തനാപുരം: പുനലൂർ-മൂവാറ്റുപുഴ റോഡും പത്തനാപുരം-കൊല്ലം റോഡും സന്ധിക്കുന്ന സെൻട്രൽ ജംക്ഷനിലെ കുഴികൾ അടച്ചു റോഡ് ഗതാഗത യോഗ്യമാക്കി. ആറ് മാസമായി തകർന്ന് കിടന്ന റോഡ് ആണ് മണിക്കൂറുകൾ കൊണ്ട് ശരിയാക്കിയത്. കുഴികൾ നിറഞ്ഞിട്ടും റോഡ് തകർന്ന് കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടത്തോടെയാണ് കാര്യങ്ങൾക്ക് തീരുമാനം ഉണ്ടായത്.
‘കിസ്മത്ത് എന്നൊന്ന് ഉണ്ട് ഫൈസി’ എന്ന് ശബരിനാഥൻ, ‘ഷമ്മി തന്നെയാടാ ഹീറോ’ ഹൈബിയും; തരൂരിന് യുവനിര ബലം
റോഡിലെ വലിയ കുഴികൾ കണ്ട് മന്ത്രി ശകരിച്ചതാണ് യാത്രികർക്ക് ഗതാഗത യോഗ്യമായി റോഡ് ഉണ്ടായത്. ശബരിമലയിലേക്കുള്ള റോഡുകളുടെ ഭാഗമായ ഇവിടെ 14നകം അറ്റകുറ്റപ്പണി നടത്തണമെന്നു നേരത്തേ തീരുമാനിച്ചിരുന്നു. 14നു ശേഷം അവസ്ഥ നേരിൽ കണ്ടു വിലയിരുത്തി റിപ്പോർട്ട് നൽകാൻ കെഎസ്ടിപി ചീഫ് എൻജിനീയർക്കു മന്ത്രി നിർദേശവും നൽകിയിരുന്നു.
കുഴികളടച്ചുവെന്നു ചീഫ് എൻജിനീയർ റിപ്പോർട്ട് നൽകിയ സ്ഥലത്തെ കുഴികളാണു മന്ത്രി നേരിട്ടെത്തി സന്ദർശിച്ചത്. ഇതോടെ മന്ത്രി റിയാസ് രോഷാകുലൻ ആവുകയായിരുന്നു. ‘തീരുമാനിച്ചത് നടപ്പിലാക്കാനാണ്, ഇവിടത്തെ ചുതലയാർക്കാണ്? ധീരതയ്ക്കുള്ള അവാർഡ് നൽകുന്നുണ്ട് ഈ തൊലിക്കട്ടിക്ക്. ബാക്കി ഞാൻ വേറെ പറയാം’ എന്നായിരുന്നു മന്ത്രി പറഞ്ഞത്.
നവീകരണം നേരിട്ടു വിലയിരുത്തി പറയണമെന്നു പറഞ്ഞിട്ട് ഇങ്ങനെയാണോ പരിശോധിക്കുന്നതെന്നു ചീഫ് എൻജിനീയറോടും ചോദിച്ചു. 1.05 ഓടെ യോഗം കഴിഞ്ഞു പുറത്തിറങ്ങി, ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകി. വൈകിട്ട് 6നുള്ളിൽ കുഴിയടച്ചിരിക്കണം. ഇല്ലെങ്കിൽ എന്തു വേണമെന്നു കാണിച്ചു തരാം.
ശബരിമല റോഡുകളിലെ കുഴി അടയ്ക്കണമെന്നു നിർദേശം നൽകിയിട്ടും പട്ടണത്തിലെ കുഴി പോലും അടയ്ക്കാത്തത് അംഗീകരിക്കാനാകില്ല. സർക്കാർ ശമ്പളം വാങ്ങിയിട്ട് ഇങ്ങനെയൊക്കെ മതിയെന്നു കരുതുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്തും. ബാക്കി ടാറിങ് 30നകം തീർക്കും എന്നും മന്ത്രി റിയാസ് പറഞ്ഞു.
Discussion about this post