ഇടുക്കി: അമ്മായിയമ്മയ്ക്ക് ഇന്‍സുലിന്‍ നല്‍കാനെത്തിയ പെണ്‍കുട്ടിയെ കടന്നു പിടിച്ച മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. ഇടുക്കിയിലാണ് സംബവം. മുട്ടം സ്വദേശി ജോമോനാണ് അറസ്റ്റിലായത്. ഇന്സുലിനെടുത്ത് മടങ്ങാന്‍ തുടങ്ങിയപ്പോഴായിരുന്നു ആക്രമണം.
സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് ജോമോനെ അറസ്റ്റ് ചെയതത്. ഇയാള്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്നാണ് കേസ്. സംഭവ സമയം ജോമോന്റെ ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നില്ല.
ഇവര്‍ ഡോക്ടറെ കാണാന്‍ പോയിരുന്നു. ജോമോനും ഭാര്യമാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോമോന്റെ ഭാര്യയും മകളും വിളിച്ചറിയിച്ചത് അനുസരിച്ചാണ് കിടപ്പുരോഗിയായ അമ്മയ്ക്ക് പെണ്‍കുട്ടി ഇന്‍സുലിന്‍ എടുക്കാന്‍ വീട്ടിലെത്തിയത്.
ഇന്സുലിനെടുത്ത് മടങ്ങാന്‍ തുടങ്ങിയപ്പോള്‍ ജോമോന് ഇരുപതുകാരിയെ കടന്നുപിടിക്കുകയായിരുന്നു. രക്ഷപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീഴുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിദേശത്തു പോകാനിരിക്കുകയായിരുന്നു പ്രതി.
Discussion about this post