കൊല്ലം: കൊട്ടിയത്ത് യുവതിയെയും അഞ്ചു വയസ്സുകാരനായ മകനെയും വീടിന് പുറത്താക്കി ഭര്‍തൃവീട്ടുകാര്‍ വീടുപൂട്ടിയെന്ന് പരാതി. ഭക്ഷണം പോലും ലഭിക്കാതെ പുറത്തെ സിറ്റ്ഔട്ടില്‍ രാത്രി മുഴുവന്‍ കഴിഞ്ഞ യുവതിയും കുട്ടിയും 17 മണിക്കൂറിലധികമാണ് വീടിന് പുറത്ത് കാത്തുനിന്നത്.
കൊട്ടിയം തഴുത്തലയില്‍ ടി വി ആദിത്യയ്ക്കും മകനും നേരെയാണ് ഭര്‍ത്താവിന്റെ വീട്ടുകാരുടെ ക്രൂരത. വ്യാഴാഴ്ച വൈകിട്ട് 3.30ന് സ്കൂളില്‍ നിന്നും മകനെ കൂട്ടാനായി ആദിത്യ പോയിരുന്നുയ തിരിച്ചത്തിയപ്പോഴാണ് വീടു പൂട്ടിയത് അറിഞ്ഞത്. ഭര്‍തൃമാതാവ് വീടു പൂട്ടി അകത്തിരിക്കുകയായിരുന്നു.
ഇതോടെ ഗേറ്റിന് പുറത്ത് സ്കൂള്‍ യൂണിഫോം പോലും മാറാന്‍ കഴിയാതെ നിന്ന കുഞ്ഞിന് അയല്‍ക്കാരാണ് ഭക്ഷണം നല്‍കിയത്. സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് പീഡനം പതിവാണെന്നും ഇതിനും മുമ്പും ഇത്തരത്തില്‍ വീടിനു പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും ആദിത്യ പറയുന്നു. ആദിത്യയുടെ ഭര്‍ത്താവ് ഗുജറാത്തിലാണ് ജോലി ചെയ്യുന്നത്.
ഒടുവില്‍ ആറര മണിക്കൂറോളം ഗേറ്റിനു പുറത്തു നിന്ന ശേഷം ആദിത്യ നാട്ടുകാരുടെ സഹായത്തോടെ മതിലു കടന്ന് വീടിന്റെ സിറ്റൗട്ടിലേക്ക് കടക്കുകയായിരുന്നു. ഇവിടെയാണ് ഇന്നലെ രാത്രി കഴിച്ചുകൂട്ടിയത്. രാത്രി ഏറെ വൈകിയിട്ടു പോലും വീടു തുറന്നു നല്കാന് വീട്ടുകാര്‍ തയ്യാറായില്ല.
കൂടാതെ പുറത്തേക്കുള്ള വൈദ്യുതിയും വിച്ഛേദിച്ചു. പോലീസിന്റെ സഹായം തേടിയെങ്കിലും ഒരു നടപടിയും കൈക്കൊണ്ടില്ലെന്ന് ഇവര്‍ പറയുന്നു. വീട്ടുകാര്‍ക്കെതിരെ പ്രതിഷേധവുമായെത്തിയ തങ്ങള്‍ക്കുനേരെ പോലീസ് ലാത്തി വീശി ഓടിക്കാനാണ് നോക്കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Discussion about this post