ഷാര്‍ജ: അമിത വേഗത്തിലെത്തിയ കാര്‍ റോഡരികിലെ പോസ്റ്റിലിടിച്ച് 48കാരന് മരിച്ചു. കാറില്‍ കൂടെയുണ്ടായ ഇയാളുടെ മൂന്ന് മക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാവിലെ 8.30ഓടെ അല്‍ ദൈദിലായിരുന്നു അപകടം നടന്നത്. മരിച്ചത് സ്വദേശി പൗരനാണെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.
സീഹ് മുഹൈബ് റൗണ്ട് എബൗട്ടിന് സമീപം വെച്ച് അമിത വേഗത്തില്‍ വന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. വാഹനം ഓടിച്ചിരുന്നയാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ആറും എട്ടും ഒന്‍പതും വയസുള്ള കുട്ടികളെ ഗുരുതര പരിക്കുകളോടെ അല്‍ ദൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post