വയനാട്: സമ്മാനം ലഭിച്ച തന്റെ ലോട്ടറി ടിക്കറ്റ് മറ്റൊരാള്‍ തട്ടിയെടുത്ത് സമ്മാനം കൈക്കലാക്കി എന്നും പരാതി പാലീസ് അന്വേഷിക്കുന്നില്ലെന്നും ആരോപിച്ച് ആത്മഹത്യാ ഭീഷണി. കൊല്ലം സ്വദേശി രമേശനാണ് ഭീഷണി മുഴക്കിയത്. ഇയാള്‍ കല്പറ്റയിലെ ലോഡ്ജില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.
ഒടുവില്‍ മണിക്കൂറുകള്‍ക്കുശേഷം പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഇയാളെ പുറത്തെത്തിച്ചു. കല്‍പ്പറ്റ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് രമേശന് കല്‍പ്പറ്റ ലോഡ്ജില്‍ മുറിയെടുത്തത്. ബുധനാഴ്ച രാവിലെ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നതായി പ്രസ് ക്ലബിലും പോലീസിലും വിളിച്ച് അറിയിക്കുകയായിരുന്നു.
താന്‍ 2020ല്‍ എടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം അടിച്ചു. എന്നാല്‍ ആ ലോട്ടറി അമ്പലവയല്‍ സ്വദേശിയായ ആള് തട്ടിയെടുത്ത് പണം കൈക്കലാക്കി. തന്റെ ഈ പരാതിയില്‍ ബത്തേരി പോലീസ് അന്വേഷണം നടത്തിയില്ലെന്നാണ് രമേശന്റെ ആരോപണം.
Discussion about this post