തിരുവനന്തപുരം: നാല് മാസം പ്രായമായ കുഞ്ഞിനേയും ഉപേക്ഷിച്ചു നാടുവിട്ട യുവതിയും കാമുകനും ഒരു വർഷത്തിന് ശേഷം പിടിയിൽ. തിരുവനന്തപുരം കല്ലിയൂർ സ്വദേശിയുടെ ഭാര്യയും പത്തനംതിട്ട സ്വദേശിനിയുമായ നിഷ ആനി വർഗ്ഗീസ് (24), കാമുകൻമജീഷ് മോഹൻ (24) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
2021 ഒക്ടോബർ 4നാണ് കേസ്സിന് ആസ്പദമായ സംഭവം. യുവതി നാടുവിട്ടതിന് പിന്നാലെ ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള വകുപ്പുകൾ പ്രകാരം കേസ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ഇരുവരും ബംഗളൂരുവിലേയ്ക്ക് കടന്നിരുന്നു.
ഒരു വർഷത്തിന് ഇപ്പുറം ശാസ്ത്രീയ അന്വേഷണങ്ങളിലൂടെ യുവതിയും കാമുകനും ബംഗളുരുവിൽ നിന്നും പത്തനംതിട്ടയിൽ എത്തിയതായി മനസ്സിലാക്കിയ പോലീസ് കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Discussion about this post