ശാസ്താംകോട്ട: ജനിച്ചതും വളര്‍ന്നതും മാത്രമല്ല, കുടുംബ ജീവിതത്തിലേക്ക് കടന്നതും ഒരുമിച്ചാക്കിയ ഇരട്ട സഹോദരിമാര്‍ക്ക് ഇപ്പോഴിതാ ഇരട്ടി മധുരമായി ഒരേ ദിവസം സര്‍ക്കാര്‍ ജോലിയും ലഭിച്ചിരിക്കുന്നു. പോരുവഴി നടുവിലേമുറി ഗോകുലത്തില്‍ പരേതനായ വിജയക്കുറുപ്പിന്റെയും ഇ സതിയുടെയും ഇരട്ടമക്കളായ അഖില വിജയനും അനില വിജയനുമാണ് ഒരേ ദിവസം അധ്യാപക നിയമന ഉത്തരവ് ലഭിച്ചത്.
പിഎസ്സിയുടെ എല്‍പി വിഭാഗം അധ്യാപകനിയമന ഉത്തരവാണ് അഖിലയ്ക്കും അനിലയ്ക്കും വന്നത്. അഖിലയ്ക്ക് ജിഎല്‍പിഎസ് വാളക്കോട്ടും അനിലയ്ക്ക് ശൂരനാട് വടക്ക് അഴകിയകാവ് ജിഎല്‍പിഎസിലുമാണ് നിയമനം. ഈ ഇരട്ടസഹോദരങ്ങളെ വിവാഹം ചെയ്തതും ഇരട്ടകളാണ്
പുനലൂര്‍ ഇഞ്ചത്തടം സഞ്ജയ് ഭവനത്തില്‍ അജീഷും അനീഷുമാണ് അനിലുടേയും അഖിലയുടേയും ജീവിതപങ്കാളികള്‍. അനിലയുടെ ഭര്‍ത്താവ് അജീഷ് സൈന്യത്തിലും അഖിലയുടെ ഭര്‍ത്താവായ അനീഷ് വിദേശത്തുമാണ്. 2021 ജനുവരി 23-നായിരുന്നു വിവാഹം.
also read- എകെജി സെന്റര്‍ ആക്രമണ കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
ഒന്നുമുതല്‍ പ്ലസ് ടുവരെയും പഠിച്ചതും ടിടിസി പഠനത്തിലും സഹോദരിമാര്‍ ഇരുവരും ഒന്നിച്ചായിരുന്നു. ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ ഒരേ കോളേജില്‍ രണ്ടു വിഷയങ്ങള്‍ എടുത്തപ്പോള്‍ മാത്രമാണ് ആദ്യമായി വേറെ ക്ലാസിലേക്ക് പോകേണ്ടി വന്നത്. ഇവര്‍ പിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുത്തതും പരീക്ഷയെഴുതിയതും ഒന്നിച്ച് തന്നെയാണ്. ഇപ്പോള്‍ ജോലിയും ഒരുമിച്ച് ലഭിച്ചത് ഏറെ സന്തോഷമുണ്ടാക്കുകയാണ്.
Discussion about this post