ആലപ്പുഴ: കോൺഗ്രസ് പാർട്ടിയുടെ വളർച്ചയ്ക്കായി ദേശീയ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴയിൽ പുരോഗമിക്കുന്നു. രാഹുൽ ഗാന്ധി ചുണ്ടൻ വള്ളത്തിൽ തുഴയുന്നതാണ് ഒടുവിലായി എത്തിയ വീഡിയോ. രാവിലത്തെ പദയാത്രയ്ക്ക് ശേഷമാണ് രാഹുൽ ഗാന്ധി പുന്നമട കായലിലെത്തിയത്.
തുടർന്ന് ഹൗസ് ബോട്ടിൽ സഞ്ചരിച്ച രാഹുൽ വള്ളം തുഴഞ്ഞും ആവേശത്തിലാറാടി. 11 മണിയോടെ ആലപ്പുഴ ഫിനിഷിങ് പോയിന്റിൽനിന്നു ഹൗസ് ബോട്ടിലായിരുന്നു യാത്ര നടത്തിയത്. ശേഷം, നാലു മണിക്കൂറിലേറെ രാഹുൽ ഗാന്ധി പുന്നമടക്കായലിന്റെ ഓളങ്ങളിൽ ആവേശത്തോടെ സഞ്ചരിച്ചു. കരുത്ത് പകർന്ന് അണികളും ഒപ്പം കൂടി.
When we all work together in perfect harmony, there is nothing we cannot accomplish. #BharatJodoYatra pic.twitter.com/31fW5XX730
— Rahul Gandhi (@RahulGandhi) September 19, 2022
കായൽ പരപ്പിലൂടെ മുന്നോട്ടു നീങ്ങിയ രാഹുലും സംഘവും ചാവറ പള്ളിക്ക് സമീപം വരെയെത്തി. തുടർന്ന് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് വിവിധ സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ടൂറിസം മേഖല രാജ്യത്തിനും ലോകത്തിനു തന്നെയും അഭിമാനമായി മാറണമെന്ന് രാഹുൽ പറഞ്ഞു.
ഒപ്പം, കൂടുതൽ വിദേശികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ കഴിയണം. നവീനമായ കാഴ്ചപ്പാടുകൾ മേഖലയിൽ ഉണ്ടാകണം. കോവിഡാനന്തര പ്രശ്നങ്ങൾ പിന്തുടരുന്ന മേഖലയെ സഹായിക്കുവാൻ പാർലമെന്റിനുള്ളിൽ വേണ്ട ഇടപെടലുകൾ നടത്തുമെന്നും രാഹുൽ ഗാന്ധി ഉറപ്പു നൽകി.
Discussion about this post