മലപ്പുറം: പേരക്കുട്ടിയുടെ വിവാഹം കൂടാനെത്തിയ വയോധികയെ കിണറ്റിൽ വീണു മരിച്ചു. അഴവത്ത് വളപ്പിൽ നാരായണികുട്ടി എന്ന ബേബിയാണ് മരിച്ചത്. 70 വയസായിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മുമ്പ് ചങ്ങരംകുളം ചിറവല്ലൂർ പടിഞ്ഞാറ്റ് മുറിയിലാണ് ദാരുണ സംഭവം നടന്നത്.
മൂത്ത മകൾ സതിദേവിയുടെ മകളുടെ വിവാഹമായിരുന്നു. ഇതിനായി മകളുടെ വീട്ടിൽ എത്തിയതായിരുന്നു ബേബി. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ബേബി കിണറ്റിൽ വീണത്. നഴ്സറി ടീച്ചറായ മകൾ നഴ്സറിയിലേക്കും, ബേബിയുടെ ഭർത്താവ് രാധാകൃഷ്ണൻ അമ്പലത്തിലേക്കും പോയിരുന്നു.
രാധാകൃഷ്ണൻ തിരിച്ച് വീട്ടിൽ എത്തിയ സമയത്ത് ബേബിയെ കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബേബിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പെരുമ്പടപ്പ് പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊന്നാനി ഫയർഫോഴ്സും, പോലീസും നാട്ടുകാരും ചേർന്ന് കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുക്കയായിരുന്നു. പെരുമ്പടപ്പ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ നേതൃത്വം നൽകി.
Discussion about this post