ചെന്നൈ: മകളുടെ സഹപാഠിയെ കൊലപ്പെടുത്താൻ നൽകിയത് എലിവിഷമാണെന്ന് കേസിൽ അറസ്റ്റിലായ സഹായറാണി മൊഴി നൽകി. കോട്ടുച്ചേരിയിലെ സ്വകാര്യ സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർത്ഥിയായ ബാലമണികണ്ഠനാണ് സഹായറാണിയുടെ ക്രൂരതയിൽ ജീവൻ പൊലിഞ്ഞത്. വീടിന് അകലെയുള്ള കടയിൽ നിന്നാണ് സഹായറാണി എലിവിഷം വാങ്ങിയത്.
ശേഷം, വിഷം ശീതളപാനീയത്തിൽ കലക്കി സ്കൂൾ കാവൽക്കാരൻവഴിയാണ് ബാലമണികണ്ഠന് നൽകിയത്. മകളെക്കാൾ നന്നായി പഠിക്കുകയും മാർക്ക് വാങ്ങുകയും ചെയ്തതിലുണ്ടായ അസൂയയാണ് സഹപാഠിയെ കൊലപ്പെടുത്താൻ കാരണമെന്നാണ് സഹായ റാണി മൊഴി നൽകിയത്.
മൂന്നിന് സ്കൂൾ വാർഷികപരിപാടികളുടെ പരിശീലനത്തിനെത്തിയപ്പോഴാണ് സഹായറാണി വിഷംകലർത്തിയ ശീതളപാനീയം സ്കൂളിലെത്തിച്ച് കാവൽക്കാരൻവഴി ബാലമണികണ്ഠന് എത്തിച്ചതും ശേഷം കുടിപ്പിച്ചതും. തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
Discussion about this post