തൊടുപുഴ: ഭര്‍ത്താവിനെ ഒഴിവാക്കി കാമുകനെ സ്വന്തമാക്കാനായി എംഡിഎംഎ കെണി ഒരുക്കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുന്‍ പഞ്ചായത്തംഗമാണ് ഭര്‍ത്താവിനെ കുടുക്കാനായി വാഹനത്തില്‍ എംഡിഎംഎ വെച്ച് കെണിയൊരുക്കിയത്.
കേസില്‍ കഴിഞ്ഞദിവസം തിരുവനന്തപുരം സ്വദേശി നോബിള്‍ നോബര്‍ട്ടാണ് പിടിയിലായത്. വണ്ടന്മേട് മുന്‍ പഞ്ചായത്തംഗം സൗമ്യ എബ്രഹാമാണു ഭര്‍ത്താവിനെ കുടുക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കാമുകന്റെ സഹായത്തോടെ എംഡിഎംഎ സംഘടിപ്പിച്ച് ബൈക്കില്‍ ഒളിപ്പിച്ചത്.
സൗമ്യയ്ക്ക് നോബിള്‍ നോബര്ട്ടാണു എംഡിഎംഎ എത്തിച്ചുനല്‍കിയത്. ബംഗളൂരുവില്‍ നിന്നും ലഹരിമരുന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളിലേക്ക് എത്തിക്കുന്ന ശൃംഖലയിലെ പ്രധാനിയാണ് ഇയാള്‍. ഇടയ്ക്കിടെ സിം കാര്‍ഡും മൊബൈല്‍ ഫോണും മാറ്റുന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് പോലീസ് ഇയാളെ കണ്ടെത്തിയത്.
ഏപ്രില്‍ മാസത്തില്‍ പുളിയന്മലയില്നിന്ന് 60 ഗ്രാം എംഡിഎംഎ, എല്‍എസ്ഡി സ്റ്റാംപ്, ഹഷീഷ് ഓയില്‍ എന്നിവയുമായി കോഴിക്കോട് സ്വദേശി അര്ജുന് പിടിയിലായിരുന്നു. ഈ രണ്ടു കേസുകളിലും പിടിയിലായവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു അന്വേഷണം നോബിളിലേക്ക് നീണ്ടത്.
Discussion about this post