ഭൂകമ്പത്തിൽ ജീവനും കൈയ്യിൽ പിടിച്ച് എല്ലാവരും ഓടിരക്ഷപ്പെട്ടപ്പോൾ അപകടത്തിൽ പരിക്കേറ്റ പ്രിയപ്പെട്ട സഹപാഠിയെയും ചുമലിലേറ്റി രക്ഷപ്പെടാൻ ശ്രമം നടത്തിയ വിദ്യാർത്ഥിയാണ് ഇന്ന് ലോകത്തിന് തന്നെ മാതൃകയാകുന്നത്. സെപ്റ്റംബർ 12 ന് ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് മനസ് നിറയ്ക്കുന്ന വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. അതേസമയം, വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമായിട്ടില്ല.
ക്ലാസ് മുറിയുടെ സിസിടിവി ദൃശ്യങ്ങളാണ് ഇത്. ഭൂകമ്പസമയത്ത് വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ നിന്ന് ഒഴിഞ്ഞുമാറാൻ തുടങ്ങിയപ്പോൾ, പരിക്കേറ്റ സുഹൃത്തിനെയും ചുമലിലേറ്റി സുഹൃത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. കാലിനാണ് സുഹൃത്തിന് പരിക്കേറ്റിരുന്നത്. നിമിഷ നേരംകൊണ്ടാണ് വീഡിയോ തരംഗം സൃഷ്ടിച്ചത്.
सबसे मुश्किल घड़ी में खुद को भुलाकर साथ निभाना ही सच्ची दोस्ती है…
भूकंप आते ही सभी बच्चे सुरक्षित स्थान की ओर भागे. सिर्फ एक बच्चा ने घायल मित्र की मदद की. घटना CCTV में रिकॉर्ड हो गयी. pic.twitter.com/0dqAK9tH5g
— Dipanshu Kabra (@ipskabra) September 12, 2022
സ്വയരക്ഷ പോലും നോക്കാതെ സുഹൃത്തിനെയും രക്ഷിക്കാനുള്ള ആ വിദ്യാർത്ഥിയുടെ നല്ല മനസിനെയാണ് ഇന്ന് ലോകം വാഴ്ത്തുന്നത്. കുട്ടിയുടെ ചെറുപ്രായത്തിലെ നിറയുന്ന നന്മയ്ക്കും സോഷ്യൽമീഡിയ കൈയ്യടിക്കുന്നു.
Discussion about this post