അയോധ്യ: അയോധ്യയിലെ രാമക്ഷേത്രനിര്‍മാണം 2023 ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രസ്റ്റ്. 2024 ജനുവരിയില്‍ പ്രതിഷ്ഠ നടത്താനാണ് നിലവിലെ ധാരണ.
അതേസമയം, ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഏകദേശം 1800 കോടി രൂപ ചെലവ് വരുമെന്ന് ട്രസ്റ്റ് അറിയിച്ചു. ക്ഷേത്ര നിര്‍മാണത്തിന് മാത്രമായി ഇത്രയും തുക ചെലവാകുക. മറ്റ് അനുബന്ധ നിര്‍മാണങ്ങള്‍ക്കും വേറെ തുക കണ്ടെത്തേണ്ടിവരും.
ക്ഷേത്ര സമുച്ചയത്തില്‍ പ്രമുഖ ഹിന്ദു ദര്‍ശകരുടെയും രാമായണ കാലഘട്ടത്തിലെ പ്രധാന കഥാപാത്രങ്ങളുടെയും വിഗ്രഹങ്ങളും സ്ഥാപിക്കും. ഏറെ നാളത്തെ ആലോചനകള്‍ക്കും ബന്ധപ്പെട്ട എല്ലാവരുടെയും നിര്‍ദ്ദേശങ്ങള്‍ക്കും ശേഷമാണ് ട്രസ്റ്റിന്റെ നിയമങ്ങളും ഉപനിയമങ്ങളും ഇക്കഴിഞ്ഞ യോഗത്തില്‍ അന്തിമ തീരുമാനമാക്കിയതെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു.
Read Also: ഇനിയും 63 വര്‍ഷം കാത്തിരിക്കണം: 36 വര്‍ഷം മുമ്പ് എലിസബത്ത് രാജ്ഞി എഴുതിയ കത്ത് വായിക്കാന്‍
ക്ഷേത്രനിര്‍മാണത്തിനായി സുപ്രീം കോടതി നിര്‍ദേശപ്രകാരം രൂപീകരിക്കപ്പെട്ട ശ്രീരാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റാണ് ചെലവുകള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിയമങ്ങളും മാനുവലും കഴിഞ്ഞ ദിവസം ചേര്‍ന്ന ട്രസ്റ്റ് യോഗം അംഗീകരിച്ചതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post