തിരുവനന്തപുരം: മുത്തലാഖ് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ സുഹൃത്തിന്റെ വീട്ടിലെ വിവാഹത്തില്‍ പങ്കെടുത്തെന്ന പഴി കേള്‍ക്കുന്ന എംപി പികെ കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍ ഹാജരാകുന്ന കാര്യത്തിലും പിന്നിലെന്ന് റിപ്പോര്‍ട്ട്. പികെ കുഞ്ഞാലിക്കുട്ടിയുടെ ഹാജറിനെച്ചൊല്ലിയാണ് ഇതോടെ പുതിയ വിമര്‍ശനം കടുക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് മലപ്പുറം മണ്ഡലത്തില്‍ നിന്നുള്ള എംപിയായ കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍ 45 ശതമാനം മാത്രമാണ്. എന്നാല്‍, ലീഗിന്റെ തന്നെപൊന്നാനി മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായ ഇടി മുഹമ്മദ് ബഷീര്‍ ലോക്സഭ നടന്ന ദിവസങ്ങളില്‍ 80 ശതമാനത്തിലും ഹാജരായിട്ടുണ്ട്.
ഇപ്പോഴത്തെ സെഷനില്‍ സമ്മേളനം നടന്ന ആദ്യ എട്ടു ദിവസത്തില്‍ പകുതി പോലും കുഞ്ഞാലിക്കുട്ടി സഭയിലെത്തിയിട്ടില്ല. ഈ എട്ടു ദിവസവും ശശി തരൂരും മുല്ലപ്പള്ളിയും ഇന്നസന്റെുമെല്ലാം, സഭയില്‍ ഹാജരുണ്ട്. ഉപതെരഞ്ഞെടുപ്പിലൂടെ കുഞ്ഞാലിക്കുട്ടി പാര്ലമന്റെിലെത്തിയ ശേഷമുള്ള 2017 ജൂലൈയിലെ ആദ്യ സമ്മേളന കാലയളവിലും ഹാജരാകാത്ത ദിവസങ്ങളാണ് കൂടുതലും. പിന്നീടുള്ള മൂന്നു സെഷനുകളിലും ഏതാണ്ട് സമാനമാണ് സ്ഥിതിയെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സെഷനില്‍ മാത്രമാണ് 50 ശതമാനത്തിനു മുകളില്‍ ഹാജരുള്ളത്.
കുഞ്ഞാലിക്കുട്ടിയുടെ കണക്കുകള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, കേരളത്തിലെ മറ്റ് 19 എംപിമാരുടെ ഹാജര്‍ 70 ശതമാനത്തിനും മേലെയാണ്. ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍ സമൂഹമാധ്യമങ്ങളിലും ലീഗ് കേന്ദ്രങ്ങളിലും ചര്‍ച്ചയായിരിക്കുന്നത്.
മുസ്ലിം ലീഗ് അംഗങ്ങള്‍ മുന്‍കാലങ്ങളില്‍ സഭ മുടക്കാതെ എത്തിയിരുന്നു. അഖിലേന്ത്യ അധ്യക്ഷനായിരുന്ന ജിഎം ബനാത്ത്വാലയുടെ ഹാജര്‍ 100 ശതമാനമായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍ കുറവും മുത്തലാഖ് വോട്ടെടുപ്പില്‍ എത്താതിരുന്നതും മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും അതിനാല്‍ പദവികള്‍ ഒഴിയണമെന്നുമുള്ള പ്രാദേശിക യൂത്ത് ലീഗ് ഭാരവാഹിയുടെ കത്ത് ഫേസ്ബുക്കില്‍നിന്ന് പിന്‍വലിക്കപ്പെട്ടെങ്കിലും സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്.
Discussion about this post