രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നായികയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. തന്റെ ഫേസ്ബുക്ക് പേജ് വഴി അരുണ്‍ ഗോപി തന്നെയാണ് മലയാളത്തിന്റെ പുതിയ നായികയെ പരിചയപ്പെടുത്തിയത്. സയ ഡേവിഡ് ആണ് നായിക.
ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’. ആദിയില്‍ പാര്‍കൗര്‍ പ്രകടനം നടത്തി ഞെട്ടിച്ച താരം ഇത്തവണ സര്‍ഫിങ് തന്ത്രങ്ങളുമായാണ് എത്തുന്നത്. പ്രണവ് ചിത്രത്തിനായി ബാലിയില്‍ പോയി സര്‍ഫിങ് പഠിച്ചിരുന്നു. ടോമിച്ചന് മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post