ഇടുക്കി: ഡോക്ടറാകാൻ വിട്ട കൊച്ച് ഒരു പട്ടിയെയും കെട്ടിപ്പിടിച്ചോണ്ട് വന്നിരിക്കുന്നു’ യുക്രൈനിൽ നിന്ന് നായകുട്ടിയെയും കൊണ്ട് വന്നപ്പോൾ ആര്യ നേരിട്ട വിമർശനങ്ങളും പരിഹാസങ്ങളും ചെറുതായിരുന്നില്ല. എന്നാൽ അവയെല്ലാം നിഷ്കരുണം തള്ളി തന്റെ സൈറക്കൊപ്പം ആദ്യത്തെ ഓണം ആഘോഷിക്കുകയാണ് ആര്യ.
യുക്രൈനിൽ നിന്ന് ആര്യക്കൊപ്പം വരുമ്പോൾ 5 മാസം ആയിരുന്നു സൈറയ്ക്ക് പ്രായം. ഇപ്പോൾ ഒരു വയസ് തികഞ്ഞു. ഇപ്പോൾ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ആര്യ. സൈറ ഇവിടെ ‘ഓക്കേ’ ആണെന്ന് ആര്യ പറയുന്നു. അവൾക്ക് ഒരു പ്രശ്നവും ഇല്ല. സൈറയെ ഇപ്പോഴും ആളുകൾ തിരക്കി വരാറുണ്ട്. ഫോൺ കോളുകൾ മാത്രമല്ല, സൈറയെ കാണാൻ യുകെയിൽ നിന്ന് പോലെത്തെ ആളുകൾ എത്തിയിരുന്നു.
വീണ്ടും കനിവ് തുണച്ചു; ആസാം സ്വദേശിനി മഹിമയ്ക്ക് വീട്ടിൽ സുഖപ്രസവം, ജന്മം നൽകിയത് പെൺകുഞ്ഞിന്
ആന്ധ്രാപ്രദേശിൽ നിന്നുമുള്ള ഒരു റൈറ്റർ വിളിച്ചിരുന്നു. യുക്രൈൻ യുദ്ധം പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ ആര്യയുടെയും സൈറയുടെയും കഥയും ഉൾപ്പെടുത്തുമെന്ന് പറഞ്ഞു. ‘ഡോക്ടറാകാൻ വിട്ട കൊച്ച് ഒരു പട്ടിയേയും കെട്ടിപ്പിടിച്ചോണ്ട് വന്നിരിക്കുന്നു’ എന്നൊക്കെ ഒത്തിരി ആളുകൾ പറഞ്ഞിട്ടുണ്ട്.
എന്നാൽ ഞാൻ അതൊന്നും ശ്രദ്ധിക്കാറില്ല. എല്ലാത്തിനെയും പോസിറ്റീവ് ആയാണ് കാണുന്നത്. സൈറ വളർന്ന അവസ്ഥ ചുറ്റുപാട് കേരളത്തിൽ നിന്നും വ്യത്യസ്ഥമാണ്. എന്നാൽ ഇപ്പോൾ മുന്നാറിലായതിനാൽ സൈറ പൊരുത്തപ്പെട്ട് വരുന്നുണ്ട്. യുക്രൈനിൽ വച്ച് തന്നെ ചോറും മറ്റും കൊടുത്തിരുന്നു. സൈറയ്ക്ക് കൂടുതൽ ഇഷ്ട്ടം തണ്ണിമത്തൻ ആണെന്നും ആര്യ പറയുന്നു.
Discussion about this post