ഇടുക്കി: വിദ്യാഭ്യാസ കാര്യങ്ങൡ വിജയക്കുതിപ്പിലാണ് ഇടുക്കി. ഇപ്പോഴിതാ അണക്കരയിലെ ശങ്കരമംഗലം വിനോദിന്റെ കുടുംബം. മൂത്തമകന് പുറമെ വിനോദിന്റെ രണ്ടാമത്തെ മകനും വീട്ടിലേക്ക് എഞ്ചിനീയറിങിലെ ഒന്നാംറാങ്ക് എത്തിച്ചിരിക്കുകയാണ്.
2019-ലായിരുന്നു മൂത്തമകന് വിഷ്ണു വിനോദ് എഞ്ചിനീയറിങില്‍ ഒന്നാംറാങ്ക് നേടിയത്. പിന്നാലെ ഇപ്പോള്‍ 2022-ല്‍ ഇളയമകന് വിശ്വനാദ് വിനോദിനും ഒന്നാംറാങ്ക് ലഭിച്ചിരിക്കുകയാണ്. രണ്ടു കുട്ടികള്‍ക്കും ഒന്നാംറാങ്ക് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് വിശ്വനാഥിന്റെ അച്ഛന് പറഞ്ഞു. അവര്‍ അധ്വാനിച്ചതിന്റെ ഫലം കിട്ടിയെന്നും വിനോദ് ചൂണ്ടിക്കാട്ടി.
വിജയം മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സമര്‍പ്പിക്കുന്നുവെന്നും ചേട്ടന്റെ പാത പിന്തുടരുമെന്നുമാണ് വിശ്വനാഥ് പറയുന്നത്. കുടുംബത്തിന്റേയും ചേട്ടന്റേയും മുഴുവന്‍ പിന്തുണയും തനിക്ക് ലഭിച്ചുവെന്നും ജെഇഇ അഡ്വാന്‍സ് ഫലം കൂടി വന്ന ശേഷം ഐഐടി മദ്രാസില്‍ ചേര്‍ന്ന് പഠിക്കാനാണ് താല്പര്യമെന്നും വിശ്വനാഥ് പറഞ്ഞു.
90% 2019-ല്‍ എഞ്ചിനിയറിങ്ങില്‍ ഒന്നാം റാങ്ക് നേടിയ വിശ്വനാഥിന്റെ ചേട്ടന് വിഷ്ണു ഇപ്പോള്‍ ഐഐടി മദ്രാസില്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സില്‍ നാലാംവര്‍ഷ ബിരുദദാരിയാണ്.
കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു വിശ്വനാഥ് എട്ടാംക്ലാസ് മുതല്‍ പഠിച്ചത്. ഇവിടെ നിന്ന് 99.6 ശതമാനം മാര്‍ക്കോടെയാണ് ഐസിഎസ്ഇ പ്ലസ്ടു പാസായത്. ഇടുക്കിയില്‍ പ്ലാന്ററാണ് വിശ്വനാഥിന്റെ അച്ഛന് വിനോദ്, അമ്മ ചാന്ദ്നി.
Discussion about this post