ബെലഗാവി: കർണാടകയിൽ ലിംഗായത്ത് സമുദായത്തിൽപെട്ട സന്യാസിയെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെലഗാവി ജില്ലയിൽ ഗുരു മടിവാളേശ്വർ മഠത്തിലെ ബസവ സിദ്ധലിംഗ സ്വാമിയാണ് ജീവനൊടുക്കിയത്. സ്വാമിയുടെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു. അതേസമയം, കത്തിന്റെ ഉള്ളടക്കം ഇതുവരെ പുറത്തുവന്നിട്ടില്ല.
ഓടുന്ന ട്രെയിന്‍ പശ്ചാത്തലത്തില്‍ റീല്‍സ്: ട്രെയിന്‍ ഇടിച്ച് 17കാരന്‍ ഗുരുതരാവസ്ഥയില്‍
ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. കർണാടകയിലെ ചില മഠങ്ങളിൽ നടന്ന ലൈംഗികാതിക്രമ കേസുകളെ കുറിച്ച് രണ്ടു സ്ത്രീകൾ ചർച്ച ചെയ്യുന്ന വിഡിയോയിൽ ബസവ സിദ്ധലിംഗ സ്വാമിയുടെ പേരും പരാമർശിച്ചിരുന്നു. ഇതിൽ സ്വാമി അസ്വസ്ഥനായിരുന്നുവെന്ന് അനുയായികൾ വെളിപ്പെടുത്തി.
ഈ മാസം ആദ്യം, കർണാടകയിലെ പ്രധാന ലിംഗായത്ത് മഠങ്ങളിലൊന്നായ മുരുഗ മഠത്തിന്റെ തലവനായ ശിവമൂർത്തി ശരണാരുവിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് സന്യാസിയെ അറസ്റ്റ് ചെയ്തത്. ശിവമൂർത്തി ശരണാരുവിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Discussion about this post