മണിക്കൂറുകൾ തിരഞ്ഞിട്ടും സോമനെയും ഭാര്യ ഷിജിയെയും കണ്ടെത്താൻ കഴിയാതെ വന്നതോടെ വിഷമിച്ചു നിൽക്കുമ്പോഴാണ് ഏവരെയും ഞെട്ടിച്ച് പോലീസ് നായകൾ എത്തിയത്. മണ്ണിൽ പുതഞ്ഞ 7 അടി ആഴത്തിലുള്ള ജീവനുള്ള എന്തും കണ്ടെത്താൻ പരിശീലനം ലഭിച്ച ജില്ലാ ഡോഗ് കെ9 സ്ക്വാഡിലെ എയ്ഞ്ചൽ, ഡോണ എന്നീ നായ്ക്കളാണു തുണയായത്.
കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് ബസിനടിയിൽ; യുവാവിന് അത്ഭുതരക്ഷ
പരിസരമാകെ തിരഞ്ഞു നടന്ന ഡോണയും എയ്ഞ്ചലും വീടു നിന്നിരുന്ന സ്ഥലത്തെത്തി നിന്നു. അവിടെ നിന്നും മാറാൻ ഇരുവരും തയ്യാറായില്ല. ഒടുവിൽ, അതുവരെ താഴ്ഭാഗത്തു തിരച്ചിൽ നടത്തിയിരുന്ന സംഘം ഇതോടെ തെരച്ചിൽ ഈഭാഗത്തേക്കു മാറ്റി. നായ്ക്കൾ കാണിച്ചു കൊടുത്ത സ്ഥലത്തെ മണ്ണു നീക്കിയ ഉടൻ തന്നെ ഷിജിയുടെ മൃതദേഹം കണ്ടെത്തി.
തൊട്ടുപിന്നാലെ സോമനെയും കണ്ടെത്തി. ഡോണ ഇതിനു മുൻപു പെട്ടിമുടി, കൊക്കയാർ, നിലമ്പൂർ കവളപ്പാറ എന്നിവിടങ്ങളിലെ ദുരന്തങ്ങളിലെ തിരച്ചിലിൽ പങ്കെടുത്തിട്ടുണ്ട്. പെട്ടിമുടി രക്ഷാദൗത്യത്തിൽ പങ്കെടുത്തതിനു സംസ്ഥാന ബഹുമതിയും ലഭിച്ചിട്ടുണ്ട്. ജിജോ ടി.ജോണും ടി.അഖിലുമാണ് എയ്ഞ്ചലിന്റെ പരിശീലകർ. പി.എ.പ്രദീപും പി.ആർ.അനീഷുമാണു ഡോണയുടെ മേൽനോട്ടം വഹിക്കുന്നത്.
Discussion about this post