കമ്പളനാട്ടി: ഭരണകാര്യം ഇന്നവിടെ നില്‍ക്കട്ടെ കുറച്ച് കൃഷിക്കാര്യമാവാമെന്ന് വയനാട് സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി.തൃശ്ശിലേരി പവര്‍ലൂം പാടശേഖരത്ത് സംഘടിപ്പിച്ച കമ്പളനാട്ടിയിലാണ് സബ് കളക്ടര്‍ കര്‍ഷകരോടൊപ്പം കൂടിയത്.
രാവിലെ 10 മണിയോടെ തൃശ്ശിലേരി പടശേഖരത്ത് എത്തിയ സബ് കളക്ടര്‍ ഔദ്യോഗിക വാഹനത്തില്‍ നിന്നും നേരെ വയലിലേക്ക് ഇറങ്ങി. നാട്ടിയില്‍ പങ്കെടുക്കാനെത്തിയവര്‍ ആവേശത്തോടെയുമാണ് സബ് കളക്ടറെ തങ്ങളുടെ പാടത്തേക്ക് വരവേറ്റത്.പാടത്തിറങ്ങിയ സബ് കളക്ടര്‍ പിന്നീടങ്ങോട്ട് ആവേശത്തോടെ കര്‍ഷകരോടൊപ്പം ഞാറ് നട്ടു.
അടുത്തയാഴ്ച വിവാഹം നടക്കാനിരിക്കെ മകളെ പിതാവ് ബ്ലെയ്ഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു
സബ് കളക്ടര്‍ ഗോത്ര വിഭാഗത്തിന്റെ വാദ്യോപകരണങ്ങളായ തുടിയുടെയും കുഴലിന്റെയും സംഗീതത്തിനുസരിച്ച് ചുവടുവെച്ചു.പിന്നീട് കമ്പളനാട്ടിക്ക് പിന്നിലുള്ള ഐതിഹ്യങ്ങളെക്കുറിച്ച് ഗോത്ര വിഭാഗക്കാരോട് ചോദിച്ചു മനസിലാക്കി. ജനങ്ങളുടെ ഉത്സവമായി കമ്പളനാട്ടി മാറിയെന്നും ചടങ്ങില്‍ പങ്കെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നും സബ് കളക്ടര്‍ പറഞ്ഞു.
Discussion about this post