ഇടുക്കി: ഇടുക്കി കുടയത്തൂരിൽ ഉരുൾപൊട്ടലിൽ ഒരു മരണം. സംഗമം കവല മാളിയേക്കൽ കോളനിയിലാണ് ഉരുൾപൊട്ടിയത്. ചിറ്റാലിച്ചാലിൽ സോമന്റെ വീട് പൂർണമായും ഒലിച്ചുപോയി.
മണ്ണിനടിയിലായ വീട്ടിലെ അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് ഒലിച്ചു പോയത്.സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ നിമ, നിമയുടെ മകൻ ദേവാനന്ദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
സോമന്റെ അമ്മ തങ്കമ്മയുടെയും കൊച്ചുമകന്റെയും മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. പിന്നീട് നടന്ന തെരച്ചിലിൽ ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തുകയായിരുന്നു.വീടിന്റെ തറഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ശക്തമായ ഉരുൾപൊട്ടലിൽ വീടോടു കൂടെയാണ് ഇവർ ഒലിച്ച് പോയതെന്ന് കരുതുന്നു. വീടിരുന്ന സ്ഥലത്തിന് താഴെ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. ഇന്നലെ രാത്രി മുതൽ അതിശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്.
Discussion about this post