കൊട്ടിയം: മുക്കം ബീച്ചിനടുത്ത് തീരദേശറോഡിൽ വെച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂന്നു മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ ദുരൂഹത. സിറ്റി പോലീസ് കമ്മീഷണർ സംഭവസ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. മൂന്നുപേർ മരിച്ച ബൈക്കപകടത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപണമുന്നയിച്ചതോടെയാണ് പോലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചത്.
പോലീസിന്റെ ശാസ്ത്രീയ പരിശോധനവിഭാഗവും സ്ഥലത്തെത്തി തെളിവുകളെടുത്തിട്ടുണ്ട്. സംഭവസ്ഥലം പോലീസ് കയർകെട്ടിത്തിരിച്ച് ബന്തവസ്സിലാക്കി. കൂടുതൽ പോലീസുകാരെത്തി വിവരങ്ങൾ ശേഖരിച്ചു.
കടൽകയറ്റം തടയുന്നതിന് കടലോരത്ത് റോഡിനോടുചേർന്ന് നിരത്തിയ കൂറ്റൻ ടെട്രാപോഡിലേക്ക് മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു ബൈക്കും മൃതദേഹങ്ങളും. എന്നാൽ കോൺക്രീറ്റ് നിർമിത ടെട്രാപോഡിലേക്ക് ഇടിച്ചുകയറിയ നാശങ്ങളൊന്നും ബൈക്കിന്റെ മുൻഭാഗത്തോ വശത്തോ ഇല്ലായിരുന്നു എന്നത് ദുരൂഹത വർധിപ്പിക്കുന്നു.
ALSO READ-നെഞ്ച് ഇടറിയിട്ടും കൈകൾ വിറയ്ക്കാതെ ഭർത്താവിന് അവസാന സല്യൂട്ട് നൽകി ഗോപീചന്ദ്ര; കണ്ടുനിന്നവരുടെ കണ്ണുകളെ നിറച്ച് നിർമ്മലിന്റെ അന്ത്യയാത്ര
പിൻഭാഗത്തുമാത്രമാണ് ബൈക്കിന് നാശമുണ്ടായിട്ടുള്ളത്. അതു ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കളും നാട്ടുകാരും അപകടത്തിൽ ദുരൂഹത ആരോപിക്കുന്നത്. ടെട്രാപോഡിലേക്ക് നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് പോലീസ് പറയുന്നത്.
മരിച്ച മൂന്നുപേരിൽ അമീന്റെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് വണ്ടി ഓടിച്ചിരുന്നയാൾ ധരിച്ചിരുന്നതെന്നു കരുതുന്ന ഹെൽമെറ്റ് അപകടസ്ഥലത്ത് കിടപ്പുണ്ടായിരുന്നു.
Discussion about this post