പത്തനംതിട്ട: അടൂരിൽ നിന്നും പോലീസുകാർ പിന്തുടരുകയായിരുന്ന ക്രിമിനൽ കേസ് പ്രതി തിരുവല്ലം ഉണ്ണിയുടെ വാഹനത്തിൽ നിന്നും വനിതാപോലീസ് ഉദ്യോഗസ്ഥ ഇറങ്ങി വന്നത് വിവാദമായിരിക്കെ സംഭവത്തിൽ വിശദീകരണവുമായി ാേലീസ് റിപ്പോർട്ട്. പോലീസ് മെഡൽ നേടിയ വനിതാ കോൺസ്റ്റബിളിനെയാണ് ക്രിമിനൽ കേസ് പ്രതിയുടെ വാഹനത്തിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പത്തനംതിട്ട വനിതാ സ്റ്റേഷനിലെ സിപിഒ ഹസീന നിരപരാധിയാണെന്നും ക്രിമിനലിനൊപ്പം വാഹനത്തിൽ കയറിയത് ആളറിയാതെ ആണെന്നുമാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.
അടൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് ഡ്യൂട്ടിയ്ക്ക് വരുന്ന വഴിയാണ് വനിത പോലീസ് കോൺസ്റ്റബിൾ ക്രിമിൽ കേസ് പ്രതിയുടെ വാഹനത്തിൽ കയറിയത്. മറ്റൊരു പോലീസ് സംഘം പിന്തുടരുകയായിരുന്ന വാഹനത്തിലായിരുന്നു കയറിയതെന്ന് ഉദ്യോഗസ്ഥയ്ക്ക് അറിയില്ലായിരുന്നു. പ്രതി വാഹനം ഉപേക്ഷിച്ച് ഇറങ്ങിയോടിയപ്പോൾ വനിതാ കോൺസ്റ്റബിൾ വാഹനത്തിൽ നിന്നും ഇറങ്ങി വന്നത് ചർച്ചയായിരുന്നു. ഇതോടെയാണ് സ്പെഷ്യൽ ബ്രാഞ്ച് വിഷയത്തിൽ അന്വേഷണം നടത്തിയത്.
സ്വാതന്ത്യ ദിന പരേഡിൽ പങ്കെടുക്കാൻ പോകുന്നതിന് വാഹനം കാത്തു നിന്നപ്പോൾ ലഭിക്കാതെ വരികയും തുടർന്ന് ലിഫ്റ്റ് തേടുകയുമായിരുന്നുവെന്ന് ഇവർ പറഞ്ഞത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ജങ്ഷനിൽ ഇറക്കണമെന്ന് പറഞ്ഞാണ് കയറിയത്. എന്നാൽ കോളജ് ജങ്ഷനിൽ നിർത്താതെ നന്നുവക്കാട് കൊണ്ടിറക്കി വിട്ടുവെന്നുമാണ് ഇവർ വിശദീകരിച്ചു. ഇതോടെ, ഹസീന അബദ്ധത്തിൽ വാഹനത്തിൽ പെടുകയായിരുന്നെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ALSO READ- ജോർദാൻ രാജകുമാരൻ വിവാഹിതനാകുന്നു; വധു സൗദി സ്വദേശിനി രജ്വ അൽ സെയ്ഫ്
ഓഗസ്റ്റ് 15 ന് രാവിലെ ആയിരുന്നു സംഭവം. മുണ്ടക്കയം പോലീസായിരുന്നു തിരുവല്ലം ഉണ്ണിയെ പിന്തുടരുന്നുണ്ടായിരുന്നത്. അടൂരിൽ നിന്ന് ഉണ്ണി ടാറ്റാ സുമോയിൽ പത്തനംതിട്ടയിലേക്ക് കടന്നുവെന്ന വിവരത്തെ തുടർന്നാണ് പോലീസ് പിന്തുടർന്നത്. ഇതറിഞ്ഞതോടെ ഉണ്ണി അതിവേഗതയിൽ വാഹനം വിട്ടു. പത്തനംതിട്ട കോളജ് ജങ്ഷനിൽ നാലു വാഹനങ്ങളിൽ ഇടിച്ചിട്ടും നിർത്താതെ മുന്നോട്ടു പോയി. നന്നുവക്കാട് വാളുവെട്ടും പാറയിൽ റോഡ് തീർന്ന സ്ഥലത്ത് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തു. പിന്നാലെ വന്ന പോലീസ് കാണുന്നത് വാഹനത്തിൽ നിന്നിറങ്ങുന്ന പോലീസ് ഉദ്യോഗസ്ഥയെയാരുന്നു. പ്രതി എങ്ങോട്ടു പോയെന്ന് ചോദിച്ചപ്പോൾ രക്ഷപ്പെട്ടെന്നായിരുന്നു മറുപടി.
ALSO READ- ഫഹദിന്റെ വാഹനശേഖരത്തിലേക്ക് ലംബോർഗിനിയുടെ ആഡംബരവും; ഉറുസ് സ്വന്തമാക്കി താരം
ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പോലീസ് സേവാമെഡൽ നേടിയ ഉദ്യോഗസ്ഥയാണ് ഹസീന. അന്വേഷണത്തിൻറെ ഭാഗമായി ഫോൺ രേഖകൾ പരിശോധിക്കുകയും അടൂരിലും പത്തനംതിട്ടയിലും മറ്റു പോലീസുകാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥ വിവാദത്തിൽ പെട്ടതിനിടെ 42 ക്രിമിനൽ കേസിലെ പ്രതി ആയ തിരുവല്ലം ഉണ്ണി മുങ്ങുകയും ചെയ്തു. വാഹനം നിർത്തിയതിന് സമീപം ഉള്ള വീട്ടിൽ നിന്നും ഒരു ടി ഷർട്ടും 100 രൂപയും വാങ്ങിയാണ് കടന്നത്. ഈ മേഖലകളിൽ തെരച്ചിൽ നടത്തി എങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Discussion about this post