ജോർദാന് രാജ്യത്തിന് തന്നെ ആഘോഷമായി രാജകുടുംബത്തിൽ വിവാഹമേളം.ജോർദാൻ രാജകുമാരൻ ഹുസൈൻ ബിൻ അബ്ദുല്ല വിവാഹിതനാകുന്നു. സൗദി പൗരയായ രജ്വ അൽ സെയ്ഫ് ആണ് വധു. ജോർദാൻ രാജ്ഞി റാനിയ അൽ അബ്ദുല്ലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
സൗദി അറേബ്യയിലെ റിയാദിൽ വെച്ച് രജ്വ അൽ സെയ്ഫിന്റെ വസതിയിലായിരുന്നു ചടങ്ങുകൾ നടന്നത്. ‘ഇത്രയധികം സന്തോഷം ഉള്ളിലൊതുക്കാൻ സാധിക്കുമെന്ന് വിചാരിച്ചില്ല. എന്റെ മൂത്ത പുത്രൻ ഹുസൈൻ രാജകുമാരനും സുന്ദരിയായ വധു രജ്വക്കും ആശംസകൾ’- രാജ്ഞിയുടെ ട്വീറ്റ് ചെയ്തത് ഇങ്ങനെ.
28 കാരനായ ഹുസൈൻ രാജകുമാരൻ ബ്രിട്ടീഷ് മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടിയ വ്യക്തിയാണ്. നിലവിൽ ജോർദാനിയൻ സൈന്യത്തിൽ ക്യാപ്റ്റൻ പദവിയാണ് ഇദ്ദേഹം വഹിക്കുന്നത്.
കഴിഞ്ഞ മാസമാണ് ജോർദാൻ രാജകുമാരി ഇമാന്റെ വിവാഹ നിശ്ചയവും നടന്നത്. ജമീൻ അലക്സാണ്ടർ തെർമിയോറ്റിസാണ് വരൻ.
The Royal Hashemite Court is pleased to announce the engagement of His Royal Highness Crown Prince Al Hussein bin Abdullah II to Ms Rajwa Khaled bin Musaed bin Saif bin Abdulaziz Al Saif, and extends its sincere congratulations on this occasion pic.twitter.com/LRIq61PtRB
— RHC (@RHCJO) August 17, 2022
Discussion about this post