ചിത്രം കണ്ടിട്ടും പലപ്പോഴും പലരംഗങ്ങളും ഇന്നും നമ്മുടെ മനസില്‍ മായാതെ നില്ക്കുന്നുവെങ്കില് ആ ചിത്രത്തിന്റെ പേരാണ് വിജയ് സേതുപതിയും തൃഷയും ഒരുമിച്ച് അഭിനയിച്ച 96 എന്ന സിനിമ. അതിലെ കുട്ടി ജാനുവിനെയും റാമിനെയും ഒരിക്കലും മറന്നു കാണുവാന്‍ ഇടയില്ല. അത്രമേല്‍ പ്രിയമായിരുന്നു ഓരോ താരത്തിനെയും. ഇപ്പോള്‍ വൈകാരികമായ മറ്റൊരു രംഗമാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
96 എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ ചെറുപ്പം അഭിനയിച്ച ആദിത്യ ഭാസ്ക്കര്‍ പുരസ്കാര വേദിയിലെത്തിയപ്പോഴായിരുന്നു ഈ അവിസ്മരണീയ മുഹൂര്‍ത്തം. ആദ്യത്യയുടെ പിതാവും തമിഴ് സിനിമാ താരവുമായ എംഎസ് ഭാസ്ക്കര്‍ നിറകണ്ണുകളോടെ മകന്റെ നേട്ടം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ആദ്യ പുരസ്കാരം വാങ്ങാന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ തന്റെ കുഞ്ഞ് കയറുന്ന എല്ലാ ആകാംക്ഷയും ഈ അച്ഛനില്‍ പ്രകടം.
വേദിയിലിരുന്ന് അച്ഛന് ഈ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്ന കണ്ടപ്പോള്‍ ആദിത്യനും പറയാന്‍ വാക്കുകളുണ്ടായില്ല. അത്രത്തോളം ഹൃദ്യമായിരുന്നു ഈ നിമിഷങ്ങള്‍. റാമിന്റെയും ജാനുവിന്റെയും പ്രണയക്കഥ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ ആദിത്യയും ഗൗരിയും ഒരുമിച്ചാണ് വേദിയില്‍ അവാര്‍ഡ് വാങ്ങാനെത്തിയത്. ‘യുമനയാറ്റിലെ..’ എന്നു തുടങ്ങുന്ന ഗാനം ഗൗരി വേദിയില്‍ ആലപിച്ചപ്പോള്‍ വന്‍ കൈയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്.
Discussion about this post