ഫുഡ് ഡെലിവറി ആപ്പിൽ ഓർഡർ ചെയ്ത ഭക്ഷണത്തിനായി കാത്തിരുന്ന കസ്റ്റമറെ അമ്പരപ്പിച്ച് ഭക്ഷണവുമായി വന്നത് ഏഴുവയസുകാരൻ. ഇതു കണ്ട് അമ്പരന്ന കസ്റ്റമർ വിവരം അന്വേഷിച്ചപ്പോൾ കുട്ടി വെളിപ്പടുത്തിയത് നോവുന്ന കാര്യങ്ങളായിരുന്നു.
കുട്ടിയുടെ സങ്കടം കേട്ട് മനസ് അലിഞ്ഞ കസ്റ്റമർ വീഡിയോ എടുത്ത യുവാവ് അത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വിവാദമായിരിക്കുകയാണ്. ഫുഡ് ഡെലിവറി ആപ്പിൽ ജോലി ചെയ്തിരുന്ന പിതാവിന് അപകടം പറ്റിയതോടെയാണ് ഏഴ് വയസുകാരൻ ജോലിക്കിറങ്ങിയതെന്നാണ് കുട്ടി പറയുന്നത്.
ALSO READ- സീരിയൽ താരത്തിന്റെ അമ്മയെ സൈക്കിളിച്ചു; ഒമ്പതുകാരന് എതിരെ കേസ്
ഏഴ് വയസ്സുള്ള സ്കൂൾ കുട്ടി രാത്രി 11 മണി വരെ സൈക്കിൾ ചവിട്ടി ജോലി ചെയ്താണ് കുടുംബത്തിന്റെ ഉപജീവനം നടത്തുന്നത്. രാഹുൽ മിത്തൽ എന്ന കസ്റ്റമറാണ് ഭക്ഷണവുമായി തന്റെ വീട്ടിലെത്തിയ കുട്ടിയുടെ വിഡിയോ ചിത്രീകരിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. രാവിലെ സ്കൂളിൽ പോകുന്ന കുട്ടി വൈകുന്നേരം തിരിച്ചുവന്നതിനുശേഷമാണ് 6 മുതൽ 11 വരെ ഭക്ഷണം വിതരണം ചെയ്യുന്നതെന്നാണ് പറയുന്നത്.
This 7 year boy is doing his father job as his father met with an accident the boy go to school in the morning and after 6 he work as a delivery boy for @zomato we need to motivate the energy of this boy and help his father to get into feet #zomato pic.twitter.com/5KqBv6OVVG
— RAHUL MITTAL (@therahulmittal) August 1, 2022
Discussion about this post