ലഖ്നൗ: 150 പേരുമായി പറന്ന വിമാനത്തില്‍ വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ച് പൂര്‍ണ്ണ നഗ്നനായി യാത്രക്കാരന് നടന്നു. ജീവനക്കാര്‍ ഓടിയെത്തി ബ്ലാങ്കറ്റ് കൊണ്ടുവന്നാണ് രംഗം ശമിപ്പിച്ചത്. എയര്‍ ഇന്ത്യാ എക്സ്പ്രസിലാണ് സംഭവം. ദുബായിയില്‍ നിന്ന് ലഖ്നൗവിലേക്ക് വരികയായിരുന്ന വിമാനത്തില്‍ ശനിയാഴ്ചയാണ് സംഭവം.
വസ്ത്രം പൂര്‍ണ്ണമായി അഴിച്ച ശേഷം ഇയാള്‍ വിമാനത്തിന്റെ ഇടനാഴികളിലൂടെ നടക്കുകയായിരുന്നു. ഇയാളെ ബ്ലാങ്കറ്റ് പുതപ്പിച്ച ശേഷം രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ സീറ്റില്‍ ബന്ധിക്കുകയായിരുന്നു. ലഖ്നൗവില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.05 ഓടെയാണ് വിമാനം എത്തിയത്. വിമാനത്താവളത്തിലെത്തിയ ശേഷം ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
Discussion about this post