കൊല്ലം: സ്വന്തം വീട്ടില്‍ 14 വര്‍ഷമായി വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് വീടും പുരയിടവും ഇഷ്ടദാനം നല്കി മാതൃകയായി 77 കാരി. അടൂര്‍ മണ്ണടി മുഖംമുറി സ്വദേശിനി ചന്ദ്രമതിയമ്മയാണ് സ്നേഹവും കാരുണ്യംകൊണ്ട് മാതൃകയാവുന്നത്.
ചന്ദ്രമതിയുടെ വീട്ടിലെ വാടകക്കാരിയാണ് സരസ്വതി. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സരസ്വതിയമ്മയുടെ കുടുംബവും ചന്ദ്രമതിയമ്മയുടെ വീട്ടില്‍ വാടകക്കാരായി എത്തുന്നത്.
കുറച്ച് മാസം വാടക കൊടുത്തു. ഇതിനിടെ സരസ്വതി ചേച്ചിയുടെ ഭര്‍ത്താവിന് അപകടം സംഭവിച്ചു. ശരീരം തളര്‍ന്നു കിടപ്പായി. ഇതിന് ശേഷം ചന്ദ്രമതിയമ്മ വാടക ചോദിച്ചില്ല. ആരുമില്ലാത്ത ചന്ദ്രമതിയമ്മയ്ക്ക് സരസ്വതി മകളായി, പൊന്നു കൊച്ചുമകളും.
ഇതിനിടെ സരസ്വതിയുടെ ഭര്‍ത്താവ് മരിച്ചു. അതോടെ പൊന്നുവിനും സരസ്വതിക്കും താങ്ങും തണലുമായി മാറി ചന്ദ്രമതിയമ്മ. തന്റെ കാലശേഷം ഇരുവരും പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വരരുതെന്ന ആഗ്രഹത്തിലാണ് ചന്ദ്രമതിയമ്മ വീടും സ്ഥലവും നല്‍കിയിരിക്കുന്നത്.
‘എന്റെ വീടും ഏഴര സെന്റ് സ്ഥലവും പൊന്നുവിന്റെ പേരില്‍ ഇഷ്ടദാനം എഴുതാന്‍ തീരുമാനിച്ചെന്ന് ചന്ദ്രമതിയമ്മ പറഞ്ഞു. ചന്ദ്രമതിയമ്മയുടെ നന്മ മനസ്സിനെ നിറഞ്ഞ് അഭിനന്ദിക്കുകയാണ് എല്ലാവരും.
Discussion about this post