ടെലികോം മേഖലയിലെ പുതിയ ട്രെന്റിനനുസരിച്ച് പിടിച്ചു നില്ക്കാന് സാധിക്കാതെ സ്വകാര്യ ടെലികോം കമ്പനി എയര്‍ടെല്‍ സൗജന്യ ഇന്‍കമിങ് കോളുകള്‍ നിര്‍ത്തലാക്കുന്നു. ആവറേജ് റെവന്യു പെര് യൂസര്‍ (എആര്‍പിയു) ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് സൗജന്യ ഇന്‍കമിങ് കോള്‍ സേവനം എയര്‍ടെല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പുതുതായി അവതരിപ്പിക്കുന്ന ‘മിനിമം ബാലന്‍സ് പ്ലാന്‍’ നിലവില്‍ വരുന്നതോടെ എയര്‍ടെലിന് അതിന്റെ 70 മില്യന്‍ വരെ സബ്സ്ക്രൈബേഴ്സിനെ നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍കമിങ് കോളുകള്‍ക്ക് മാത്രമായി കണക്ഷന് എടുത്ത്, പുതിയ റീചാര്‍ജ് പ്ലാനുകള്‍ ഒന്നും തന്നെ ഉപയോഗിക്കാതിരിക്കുന്ന സബ്സ്ക്രൈബേഴ്സിനെ ലക്ഷ്യം വെച്ചാണ് എയര്‍ടെലിന്റെ നീക്കം. എന്നാല്‍, ഈ ടെലികോം ഭീമന്റെ തുഗ്ലക്ക് പരിഷ്കാരം 50 മുതല്‍ 70 മില്യന്‍ വരെയുള്ള അതിന്റെ ഉപഭോക്താക്കളെ നഷ്ടപ്പെടുത്തുന്നതിലേക്ക് വഴിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, തീരുമാനത്തില്‍ കുറ്റബോധമില്ലെന്ന് കമ്പനി അറിയിച്ചു. എആര്‍പിയു ഉയര്‍ത്തുക എന്ന ദീര്‍ഘദൂര ലക്ഷ്യവുമായാണ് കമ്പനി തീരുമാനമെടുത്തിട്ടുള്ളതെന്നും, ഇതുമൂലം ഉണ്ടാകുന്ന സബ്സ്ക്രൈബേഴ്സിന്റെ നഷ്ടം എയര്‍ടെല്‍ കാര്യമാക്കുന്നില്ലെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു.
എയര്‍ടെലിന് നഷ്ടമാകുന്ന ഉപയോക്താക്കള്‍ നിഷ്ക്രിയ സംഖ്യയാണെന്നും, ഇത്രയും എണ്ണം ഉപഭോക്താക്കളില്‍ നിന്നും കമ്പനിക്ക് ഒരു തരത്തിലുള്ള വരുമാനവും ലഭിക്കുന്നില്ലായിരുന്നെന്നും എയര്‍ടെല്‍ വ്യക്തമാക്കി.
Discussion about this post