തിരുവല്ല: തോട്ടപ്പുഴശ്ശേരി സമ്പൂർണ പാലിയേറ്റീവ് പഞ്ചായത്തായി പ്രഖ്യാപിച്ചു. തണൽ പാലിയേറ്റീവ് കെയർ ഏരിയ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് ആരോഗ്യക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ആർ അജയകുമാർ ആണ് സമ്പൂർണ്ണ പാലിയേറ്റീവ് പഞ്ചായത്തായി പ്രഖ്യാപിച്ചത്. സോണൽ കമ്മിറ്റി പ്രസിഡന്റ് പികെ ബിനു അധ്യക്ഷനായി.
ഏരിയ ട്രഷറർ ടിവി സ്റ്റാലിൻ കിടപ്പു രോഗികൾക്ക് വീൽചെയർ, എയർ ബഡ്, ഡയാലിസിസ് രോഗികൾക്കുള്ള കിറ്റ് എന്നിവ വിതരണം ചെയ്തു. സോണൽ കമ്മിറ്റി സെക്ട്രറി ടിം ടൈറ്റസ് കിടപ്പു രോഗികളുടെ ലിസ്റ്റ് ഏരിയ സെക്രട്ടറി ബിജിലി പി ഈശോയ്ക്ക് കൈമാറി. പഞ്ചായത്തിൽ കാൻസർ, ഹൃദ്രോഗം, കിഡ്നി രോഗികൾ എന്നിവയും കിടപ്പു രോഗികളും ഉൾപ്പടെ 193 പേർക്ക് പാലിയേറ്റീവ് ചികിത്സാ സഹായം നൽകുന്നുണ്ട്.
130 വാളണ്ടിയർമാരും മൂന്ന് നഴ്സുമാരുമാണ് സദാസേവന സന്നദ്ധരായി രംഗത്തുള്ളത്. ഓരോ വാർഡിലും 10 വീതം വോളണ്ടിയർമാരെ തിരഞ്ഞെടുത്തു പരിശീലനം നൽകുന്നതിനും വിദ്യാർത്ഥികളെ ഉൾപ്പെടെ പാലിയേറ്റീവ് കെയർ പ്രവർത്തനത്തിൽ പങ്കാളികളാക്കി വിപുലീകരിക്കുന്നതാണെന്നും യോഗം അറിയിക്കുകയും ചെയ്തു.
യോഗത്തിൽ സോണൽ സെക്രട്ടറി ടിം ടൈറ്റസ്, രക്ഷാധികാരി ആർ ഡോണി, സി എൻ രാധാകൃഷ്ണൻ, അഡ്. ആർ കൃഷ്ണകുമാർ, അജിത ഐസക്, റീന തോമസ്, സിസിലി ജോൺ, റൺസൺ കെ രാജൻ, ബിന്ദു എന്നിവർ സംസാരിച്ചു.
Discussion about this post