ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലില്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോടതിയിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്.
ഏത് സാഹചര്യത്തിലാണ് സോണിയാ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചതെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. ഇറ്റാലിയന്‍ വനിതയുടെ മകനെക്കുറിച്ചും പറഞ്ഞെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി.
മിഷേല്‍ അഭിഭാഷകര്‍ക്ക് കുറിപ്പ് നല്‍കിയിരുന്നെന്നും അതിനാല്‍ അഭിഭാഷകരെ കാണാന്‍ മിഷേലിനെ അനുവദിക്കരുതെന്നും ഇഡി കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാ ദിവസവും ഒരു മണിക്കൂര്‍ അഭിഭാഷകരെ കാണാന്‍ മിഷേലിന് അനുമതിയുണ്ടായിരുന്നു. മിഷേലിനെ ഏഴ് ദിവസം കസ്റ്റഡിയില്‍ വിട്ടു.
അഗസ്റ്റ വെസ്റ്റ്ലാന്ഡില് നിന്നും 225 കോടി രൂപ അനധികൃതമായി കൈപ്പറ്റി വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ക്രിസ്റ്റ്യന്‍ മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നതാണ് മിഷേലിനെതിരൊയ കുറ്റം.
Discussion about this post