മകന് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയായി മാറിയതിനെ കുറിച്ച് വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് എഴുത്തുകാരന് ഖാലിദ് ഹുസൈനി. അഭിമാനവും സന്തോഷവും നിറയുന്ന നിമിഷമാണെന്ന് ഖാലിദ് ഹുസൈനി പറയുന്നു. ‘കഴിഞ്ഞ ദിവസം തന്റെ മകള്‍ ഹാരിസ് ട്രാന്‍സ് വ്യക്തിയായി മാറി’ എന്ന് തുടങ്ങുന്ന കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ഒരു പിതാവെന്ന നിലയില്‍ മകളെ കുറിച്ച് ഇത്രയേറെ അഭിമാനം തോന്നിയ മറ്റൊരു സന്ദര്‍ഭം ഉണ്ടായിട്ടില്ല. ജീവിക്കുക എന്നതിന്റെ അര്‍ത്ഥത്തെ കുറിച്ച് പഠിപ്പിച്ചത് ഹാരിസാണെന്നും സത്യത്തെ കുറിച്ചും ധൈര്യത്തെ കുറിച്ചും മകള്‍ തന്റെ കുടുംബത്തെ വലിയ പാഠം പഠിപ്പിച്ചിരിക്കുന്നു എന്നും അദ്ദേഹം പറയുന്നു. ആ നാളുകള്‍ അവള്‍ക്ക് വേദനയുടേതായിരുന്നു. എന്നാല്‍, അവള് ശക്തയും ഭയമില്ലാത്തവളും ആയിരുന്നു എന്നും അദ്ദേഹം കുറിച്ചു.
ഒരു പിതാവെന്ന നിലയില്‍ ഹാരിസിനെ കുറിച്ച് അത്രയേറെ അഭിമാനം തോന്നിയ മറ്റൊരു നിമിഷമുണ്ടായിട്ടില്ല. ഹാരിസ് എന്ന വ്യക്തിയെ കുറിച്ചാലോചിക്കുമ്പോള്‍ ഏറെ അഭിമാനിക്കുന്നുവെന്നും സന്തുഷ്ടനാണെന്നും ഖാലിദി പറഞ്ഞു.
ഇന്നലെ, 21 കാരനായ മകന് ഹാരിസ് ഒരു ട്രാന്‍സ് വ്യക്തിയായി മാറി. ഇത്രയേറെ ഞാനൊരിക്കലും അവളെക്കുറിച്ച് അഭിമാനിച്ചിട്ടില്ല. അവള് ഞങ്ങളുടെ കുടുംബത്തെ ധീരതയെക്കുറിച്ചും സത്യത്തെക്കുറിച്ചും വളരെയധികം പഠിപ്പിച്ചിരിക്കുന്നു. ഈ പ്രക്രിയ അവള്‍ക്ക് വേദനാജനകമായിരുന്നുവെന്ന് എനിക്കറിയാം. ട്രാന്‍സ് വ്യക്തികള്‍ക്ക് ദിവസവും നേരിടേണ്ടി വരുന്ന പ്രയാസങ്ങള്‍ അവള്‍ക്ക് അറിയാം. എന്നാല്‍, അവള് ശാന്തയാണ്. അതേസമയം അവള് ശക്തയും ഭയമില്ലാത്തവളുമാണ്” അദ്ദേഹം ട്വീറ്റ് ചെയ്തു.
Yesterday, my daughter Haris came out as transgender.
I’ve never been prouder of her. She has taught our family so much about bravery and truth.
I know this process was painful for her. She is sober to the cruelty trans people are subjected to. But she is strong and undaunted. pic.twitter.com/c3qNT1Lndw
— Khaled Hosseini (@khaledhosseini) July 13, 2022
സുന്ദരികളായ രണ്ട് പെണ്മക്കളുള്ളതില് ഞാനിന്ന് അത്രമേല്‍ സന്തുഷ്ടനാണ്, എല്ലാത്തിനേക്കാളുമുപരി താന്‍ ഇതാണെന്നും തന്റെ സ്വത്വത്തെ വെളിപ്പെടുത്താനും ഹാരിസ് കാണിച്ച ധൈര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു. താനും കുടുംബവും എല്ലായ്പ്പോഴും അവള്‍ക്കൊപ്പമുണ്ടാവും. സുന്ദരിയും ബുദ്ധിമതിയും മിടുക്കിയുമായ സ്ത്രീയായി അവള് ലോകത്തിലേക്ക് പ്രവേശിക്കുന്നത് കാണുന്നത് തന്നെ മനോഹരമാണ്’ എന്നും അദ്ദേഹം കുറിച്ചു.
കാബൂളില്‍ ജനിച്ച ഖാലിദ് ഹുസൈനി 1980 -ല്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. കുറച്ച് കാലങ്ങള്‍ക്ക് ശേഷം തിരികെ അഫ്?ഗാനിലെത്തി. എന്നാല്‍, പിന്നീട് പാരീസിലേക്ക് മാറി. പിന്നെ തിരികെ വരേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ നോവലായ ‘ദി കൈറ്റ് റണ്ണര്‍’ ബെസ്റ്റ് സെല്ലറായി മാറി. മുപ്പത്തിനാല് രാജ്യങ്ങളില്‍ അത് പ്രസിദ്ധീകരിച്ചു.
Discussion about this post