വിവാഹദിനം സന്തോഷത്തിന്റേയും പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നതിന്റെ ആശ്ചര്യത്തിന്റേതുമൊക്കെയാണ്. ഇന്ത്യൻ വിവാഹരീതി തന്നെ ചടങ്ങുകൾ കൊണ്ടും രസകരമായ ആചാരങ്ങൾ കൊണ്ടു സമ്പന്നമാണ്. ഇപ്പോഴിതാ വിവാഹദിനത്തിൽ വ്യത്യസ്തമായ ഉടമ്പടിയിൽ ഒപ്പുവെച്ചുകൊണ്ട് വിവാഹിതരായിരിക്കുകയാണ് രണ്ടുപേർ.
അസമിലെ ഗുവാഹത്തി സ്വദേശികളായ ഈ വധൂവരന്മാർ വിവാഹഉടമ്പടിയിൽ എട്ടു നിബന്ധനകൾ കൂട്ടിച്ചേർത്താണ് വിവാഹിതരായത്. ദമ്പതികൾ വിവാഹ ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്ന വിഡിയോ ഇത്തരത്തിൽ സോഷ്യൽമീഡിയയിൽ വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.
വിവാഹത്തിനായുള്ള ആ നിബന്ധനകൾ ചിരിപടർത്തുകയാണ്. രണ്ടു പേരുടെയും ആഗ്രഹങ്ങളും ആവശ്യങ്ങളും നിബന്ധനകളിലുണ്ട്. മാസത്തിൽ ഒരു തവണയേ പിസയേ കഴിക്കാവൂ, വീട്ടിലെ ഭക്ഷണത്തിന് മുൻഗണന നൽകണം, എല്ലാ ദിവസവും സാരി ധരിക്കണം, രാത്രി പാർട്ടികൾക്ക് പോകുന്നത് എന്നോടൊപ്പം മാത്രം, എല്ലാ ദിവസവും ജിമ്മിൽ വർക്കൗട്ട് ചെയ്യണം, ഞായറാഴ്ച രാവിലത്തെ പ്രഭാതഭക്ഷണം ഭർത്താവ് ഉണ്ടാക്കണം, എല്ലാ പാർട്ടിയിലും നല്ലൊരു ചിത്രം എടുക്കണം, 15 ദിവസം കൂടുമ്പോൾ ഷോപ്പിങ്ങിന് പോകണം എന്നിവയാണ് നിബന്ധനകൾ.
അതേസമയം, അടിപൊളിയാണ് ഈ കരാർ എന്നും ഇങ്ങനെ തന്നെ ആകട്ടെ കാര്യങ്ങളെന്നും ആശംസിക്കുകയാണ് ചിലർ. എന്നാൽ ഇതൊന്നും നടപ്പാക്കാനാകില്ലെന്നാണ് മറ്റുള്ളവർ അഭിപ്രായപ്പെടുന്നത്.
Discussion about this post