ഗുവാഹത്തി : നവവധുവിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് നാട്ടുകൂട്ടം യുവാവിനെ ജീവനോടെ കത്തിച്ചു കൊന്നു. ആസാമിലെ നാഗോണ്‍ ജില്ലയിലാണ് സംഭവം. സംഭവം. രഞ്ജി ബോര്‍ദൊലോയ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബോര്‍ ലാലുങ് ഗ്രാമത്തിലെ കുളത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് ഗ്രാമത്തില്‍ തന്നെയുള്ള ഒരു മുതിര്‍ന്ന സ്ത്രീ പറയുന്നത് ഒളിച്ചു നിന്നു കേട്ട മറ്റൊരു സ്ത്രീ ഇത് നാട്ടുകൂട്ടത്തെ അറിയിച്ചു. തുടര്‍ന്ന് ശനിയാഴ്ച നാട്ടുകാരൊത്തു കൂടി വിചാരണ തുടങ്ങി. സമുദായം സംഘടിപ്പിച്ച അടിയന്തര യോഗത്തില്‍ മുതിര്‍ന്ന സ്ത്രീയെ ചോദ്യം ചെയ്തപ്പോള്‍ അഞ്ച് പേര്‍ ചേര്‍ന്നാണ് യുവതിയെ കൊല്ലാന്‍ പദ്ധതിയിട്ടതെന്നും രഞ്ജിതാണ് യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നതെന്നും ഇവര്‍ ആരോപിച്ചു.
Also read : ജനസംഖ്യ കുറയുന്നു : കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് ആനുകൂല്യങ്ങളുമായി ചൈന
തുടര്‍ന്ന് യുവാവിനെ നാട്ടുമധ്യത്തിലെത്തിച്ച് ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. വലിച്ചിഴച്ചാണ് ഇയാളെ യോഗത്തിലേക്ക് കൊണ്ടുവന്നത്. മര്‍ദനത്തിനൊടുവില്‍ യുവാവ് കുറ്റസമ്മതം നടത്തിയതോടെ പ്രകോപിതരായ നാട്ടുകൂട്ടം ഇയാളെ മണ്ണെണ്ണയൊഴിച്ച് ജീവനോടെ കത്തിയ്ക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ ഇയാളുടെ മൃതദേഹം നാട്ടുകാര്‍ കുഴിച്ച് മൂടുകയും ചെയ്തു. കുഴിച്ചിട്ട മൃതദേഹം കണ്ടെടുത്തതായും ആരോപണവിധേയരായവരെ കസ്റ്റിഡിയിലെടുത്തതായും പോലീസ് സൂപ്രണ്ട് എം.ദാസ് അറിയിച്ചു.
Discussion about this post