അജ്മേര്‍ : പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയുടെ തല വെട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച മതപണ്ഡിതന് അറസ്റ്റില്‍. അജ്മേര്‍ ദര്‍ഗയിലെ സല്മാന് ചിസ്തിയാണ് അറസ്റ്റിലായത്. നൂപുറിന്റെ തല വെട്ടുന്നവര്‍ക്ക് തന്റെ വീട് നല്‍കാമെന്ന് വീഡിയോയിലൂടെ ഭീഷണി സന്ദേശം പുറത്തു വിട്ടതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
BREAKING: Khadim (priest) of the Ajmer dargah, Syed Salman Chisti, has been arrested pic.twitter.com/mRib9PNbwe
— Ashika Nagar (@Ashika_777) July 6, 2022
പ്രവാചകനെ നിന്ദിച്ചതിന് നൂപുറിന്റെ തല വെട്ടിക്കൊണ്ട് വരുന്നവര്‍ക്ക് തന്റെ വീട് നല്‍കുമെന്നാണ് സല്മാന് വീഡിയോയില്‍ പറയുന്നത്. ലോകത്തുള്ള എല്ലാ മുസ്ലിം രാജ്യങ്ങള്‍ക്കും മറുപടി നല്‍കണമെന്നും താനിത് രാജസ്ഥാനിലെ അജ്മേറില്‍ നിന്നാണ് പറയുന്നതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
Also read : മീന്‍പിടിക്കുന്നതിനിടെ കിട്ടിയത് അത്യപൂര്‍വമായ നീല കൊഞ്ചിനെ : വെള്ളത്തിലേക്ക് തന്നെ തിരികെ വിട്ട് മുക്കുവന്
ചിസ്തിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് ദര്‍ഗ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഡല്‍വീര്‍ സിങ് അറിയിച്ചിരിക്കുന്നത്. ജൂണ്‍ 17ന് പ്രകോപനപരമായ ആഹ്വാനം നടത്തിയതിന് അജ്മേര്‍ ദര്‍ഗയില്‍ നിന്ന് തന്നെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post