ന്യൂഡല്‍ഹി: യുക്രൈന് സംഘര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രശംസിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ രംഗത്ത്. മഹാഭാരത യുദ്ധം തടയാന്‍ കൃഷ്ണന് പ്രവര്‍ത്തിച്ചതു പോലെയായിരുന്നു മോഡിയുടെ നീക്കമെന്നും ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യ സ്വീകരിച്ചത് ശരിയായ നിലപാടാണ്, യുദ്ധം തടയുക എന്നത് സങ്കീര്‍ണ്ണമായ വിഷയമാണ്. മഹാഭാരത യുദ്ധം തടയാന്‍ കൃഷ്ണന് പ്രവര്‍ത്തിച്ചപോലെ മഹാഭാരത യുദ്ധം തടയാന്‍ കൃഷ്ണന് പ്രവര്‍ത്തിച്ചപോലെയാണ് പ്രധാനമന്ത്രിയുടെ നീക്കം. ഇന്ത്യന്‍ തന്ത്രവും മഹാഭാരത യുദ്ധത്തിലെ ശ്രീകൃഷ്ണ തന്ത്രവും താരതമ്യം ചെയ്താണ് മന്ത്രിയുടെ പ്രസ്താവന.
ഡല്‍ഹി സര്‍വകലാശാലയില്‍ ‘മോഡി അറ്റ് 20: ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. യുദ്ധം ഒഴിവാക്കുക, നയതന്ത്രത്തിലേക്കും ചര്‍ച്ചകളിലേക്കും തിരിച്ചുവരിക എന്ന കൃഷ്ണന്റെ നിലപാടിനെ അടിസ്ഥാനമാക്കിയാണ് യുക്രൈന് വിഷയത്തിലെ ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ബിജെപി വക്താവ് നുപുര്‍ ശര്‍മയുടെ പ്രവാചകനിന്ദാ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പെട്ടെന്ന് തണുക്കാനും ഒത്തുതീര്‍പ്പാകാനും കാരണം ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുത്ത ബന്ധമാണെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post