മണ്ണാർക്കാട്: പാലക്കാട് പള്ളിക്കുറുപ്പിൽ ഭർത്താവ് ഭാര്യയെ ദാരുണമായി വെട്ടി കൊലപ്പെടുത്തി. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടിൽകാട് അവിനാശിന്റെ ഭാര്യ ദീപികയാണ് മരിച്ചത്. 28 വയസായിരുന്നു. സംഭവത്തിൽ ഭർത്താവ് അവിനാശിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ 8.45ഓടെയാണ് ദാരുണമായ കൊലപാതകം നടന്നത്.
ചരക്ക് നീക്കത്തിനിടെ ടാങ്ക് നിലത്ത് വീണു : ജോര്‍ദാനില്‍ വിഷവാതകദുരന്തം, 13 മരണം
കുടുംബ വഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാവിലെ ദീപികയുടെ കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയപ്പോൾ വെട്ടേറ്റ് വീണ് ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു. ഈ സമയം, സമീപത്ത് ഒന്നര വയസുകാരൻ ഐവിൻ അമ്മയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. കൊടുവാളുമായി അവിനാശും അടുത്ത് തന്നെയുണ്ടായിരുന്നു.
ആളുകൾ എത്തിയതോടെ പുറത്ത് പോകാൻ അവിനാശ് നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞു. ആംബുലൻസ് വിളിച്ച് ദീപികയെ നാട്ടുകാർ പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബംഗളൂരുവിലായിരുന്ന അവിനാശും ദീപികയും രണ്ട് മാസം മുൻപാണ് പള്ളിക്കുറുപ്പിലെ തറവാട്ടു വീട്ടിൽ എത്തിയത്.
Discussion about this post