മലപ്പുറം: നടുറോഡില്‍ പരസ്യമായി മദ്യപിച്ച യുവാവിനെ കൈയ്യോടെ പിടികൂടി പോലീസ്. മലപ്പുറം കരുവാരകുണ്ട് സ്വദേശി സജുമോനാണ് പിടിയിലായത്. കരുവാരകുണ്ടിനടുത്ത ചിറക്കല്‍ അങ്ങാടിയില്‍ വച്ചായിരുന്നു ഇയാള്‍ പരസ്യമായി മദ്യപിച്ചത്.
സ്ത്രീകളും കുട്ടികളുമൊക്കെ നോക്കി നില്‍ക്കെ സജു പരസ്യമായി മദ്യപിക്കുകയായരുന്നു. സഹികെട്ട നാട്ടുകാരില്‍ ഒരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പോലീസിന് കൈമാറി.
നിമിഷങ്ങള്‍ക്കകം തന്നെ കരുവാരകുണ്ട് പോലീസ് സ്ഥലത്തെത്തി.
ചിറക്കല്‍ അങ്ങാടി സ്വദേശി ചെമ്പന്‍കുന്ന് വീട്ടില്‍ സജു മോന്‍ പിടിയിലായി. പോലീസ് സ്റ്റേഷനിലെത്തി ഏറെ നേരം കഴിഞ്ഞിട്ടും പ്രതിയുടെ ലഹരി ഇറങ്ങിയിരുന്നില്ല. പരസ്യ മദ്യപാനത്തിന്റെ പേരില്‍ സജുമോന്‍ മുന്‍പും പോലീസ് പിടിയിലായിട്ടുണ്ട്.
Discussion about this post